സിവില്‍ സര്‍വിസ് പരീക്ഷയിലൂടെ വയനാടിനെ ധന്യമാക്കി ശ്രീധന്യ
കല്‍പ്പറ്റ: വയനാടന്‍ കാറ്റിനു പാടി നടക്കാന്‍ മറ്റൊരു അഭിമാന കഥകൂടി. ചരിത്രത്തിലാദ്യമായി കാടിന്റെ മക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വിസ് പരീക്ഷയുടെ വിജയകിരീടം ചൂടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍, കോളനി സുരേഷ് കമല ദമ്പതികളുടെ മകള്‍ ശ്രീധന്യയാണ് 410 ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. അഖിലേന്ത്യാ തലത്തില്‍ 410ാം റാങ്കും കേരളത്തില്‍ 110ാം റാങ്കുമാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.
മലയാളികളായ ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മിക്ക് 29ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായപ്പോള്‍ രഞ്ജിന മേരി വര്‍ഗീസ് 49ാം റാങ്കും അര്ജ്ജുന് മോഹന്‍ 66ാം റാങ്കും സ്വന്തമാക്കി. എഴുത്തുപരീക്ഷയില്‍ മികവുകാട്ടിയവരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. 759 പേരാണ് റാങ്ക് പട്ടികയിലുള്ളത്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."