നിഥിന്റെ സ്വപ്നം പൂവണിയുന്നു; നിര്‍മാണം വിലയിരുത്താന്‍ എം.പിയെത്തി
കരുനാഗപ്പള്ളി: ജോലിക്കിടയില്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിച്ച നിഥിന് വീടൊരുങ്ങുന്നു. മസ്തിഷ്‌ക്കമരണം സംഭവച്ചതോടെ നിഥിന്റെ അവയവങ്ങള്‍ ദാനം ചെയ്തു നിര്‍ദ്ദന കുടുംബം മാതൃക കാട്ടിയിരുന്നു. അതേതുടര്‍ന്നു നിഥിന് വീടൊരുക്കാന്‍ സന്നദ്ധത അറിയിച്ചു കെ.സി വേണുഗോപാല്‍ എം.പി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് മനുഷ്യ സ്‌നേഹികളായ പലരും സഹായഹസ്തവുമായെത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീടിന്റെ മേല്‍ക്കൂര വാര്‍ക്കുന്ന ജോലി വരെ പൂര്‍ത്തീകരിച്ചു. ഇതിനിടയില്‍ വീടിന്റെ ഇലട്രിക്കല്‍ ജോലികള്‍ ചെയ്തു നല്‍കാന്‍ കേരളാ ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയയേഷന്‍ ഭാരവാഹികളും രംഗത്ത് വന്നു.
ഇന്നലെ രാവിലെ കെ.സി വേണുഗോപാല്‍ വീടിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തന്‍ നിഥിന്റെ വസതിയില്‍ എത്തിയിരുന്നു. മാതാപിതാക്കളോടും ബന്ധുക്കളോടും അദ്ദേഹംആശയ വിനിമയം നടത്തി. മെയ് അവസാന വാരത്തോടു കൂടി വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് എം.പി അറിയിച്ചു. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.എ ജവാദ,് ജനറല്‍ കണ്‍വീനര്‍ ഷിബു എസ് തൊടിയൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷീജ, കല്ലേലിഭാഗം ബാബു, ശെല്‍വരാജ്, സി. ഓ കണ്ണന്‍, അയ്യപ്പദാസ്, വസന്തകുമാരി എന്നിവര്‍ എംപിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."