സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് നേട്ടം
ന്യുഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയുടെ ഫലം പുറത്തുവന്നു. രണ്ട് മലയാളി പെണ്‍കുട്ടികള്‍ക്ക് നേട്ടം. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മിക്ക് 29ാം റാങ്ക് ലഭിച്ചു. മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49ാം റാങ്കും അര്ജ്ജുന് മോഹന്‍ 66ാം റാങ്കും സ്വന്തമാക്കി. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യക്കാണ് 410ാം റാങ്ക്. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടി ഈ നേട്ടം കൈവരിക്കുന്നത്. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ്.
റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്കലാദേവി ദമ്പതികളുടെ മകളാണ് 29 ാം റാങ്കുനേടിയ ശ്രീലക്ഷ്മി.
കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. ഐ.ഐ.ടി ബോംബെയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."