HOME
DETAILS
MAL
കൊവിഡ്: ഏറ്റവും കൂടുതല്‍ രോഗമുക്തി കാസര്‍കോട്ട്
backup
July 06 2020 | 01:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് -19 റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്ന്. ഇവിടെ ഇതുവരെ 657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള പാലക്കാട് ജില്ലയില്‍ 636 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് ,108 പേര്. കണ്ണൂര്‍ 591, കാസര്‍കോട് 515, തൃശൂര്‍ 481,കൊല്ലം 404, ആലപ്പുഴ 378, പത്തനംതിട്ട 354, കോഴിക്കോട് 317, എറണാകുളം 314, തിരുവനന്തപുരം 285,കോട്ടയം 261, ഇടുക്കി 128 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. രോഗമുക്തിയില്‍ മുന്നില്‍ കാസര്‍കോടാണ്. ഇവിടെ 74 ശതമാനം പേര് രോഗമുക്തി നേടി. രണ്ടാമത് പാലക്കാടാണ്, 67 ശതമാനം. കോഴിക്കോട് ജില്ലയില്‍ 65 ശതമാനം പേരും വയനാട് 64 ശതമാനം പേരും രോഗമുക്തി നേടി.ഏറ്റവും പിന്നില്‍ എറണാകുളമാണ്. ഇവിടെ രോഗമുക്തി 42 ശതമാനം മാത്രമാണ്.
തിരുവനന്തപുരം 61, ഇടുക്കി 58.59, തൃശൂര്‍ 57.58, കോട്ടയം 57.47, കണ്ണൂര്‍ 57.19, മലപ്പുറം56.92, കൊല്ലം 56.43, ആലപ്പുഴ 46.82, പത്തനംതിട്ട 46.04 ശതമാനം പേരും രോഗമുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."