HOME
DETAILS

പോസ്റ്റല്‍ വകുപ്പിനെ കുറ്റപ്പെടുത്തി  പൊതുവിദ്യാഭ്യാസ ഡയരക്ടര്‍

  
backup
July 06 2020 | 01:07 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1
 
 
തിരുവനന്തപുരം: മുട്ടറ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ തപാല്‍വകുപ്പിനെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. മുട്ടറ ഹയര്‍സെക്കന്‍ഡറിയിലെ 61 വിദ്യാര്‍ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് മേല്‍വിലാസം തെറ്റി അയച്ചതിനെ തുടര്‍ന്ന് കാണാതായത്. ഉത്തരക്കടലാസുകള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്നും പ്രശ്‌നം പോസ്റ്റല്‍ വകുപ്പിന്റെതാണെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പ്രതികരിച്ചു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇതിനായി ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ഉടന്‍ ചേരും. ബോര്‍ഡ് ചേരുന്നത് എന്നാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. 
തപാല്‍വകുപ്പിന്റെ പക്കല്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതെന്നാണ് സ്‌കൂള്‍ അധികൃതരുടെയും വാദം. എന്നാല്‍, സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തപാല്‍ വകുപ്പും ആരോപിക്കുന്നു. 
ഉത്തരക്കടലാസുകള്‍ ഉടന്‍ കണ്ടുകിട്ടിയില്ലെങ്കില്‍ ആനുപാതിക മാര്‍ക്ക് നല്‍കലോ പുനഃപരീക്ഷയോ വേണ്ടി വരും. ബോര്‍ഡിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. ഉടന്‍ ബോര്‍ഡ് ചേര്‍ന്ന് ഉചിത തീരുമാനമെടുത്തില്ലെങ്കില്‍ ഈ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago