HOME
DETAILS
MAL
തലസ്ഥാനം അതിസങ്കീര്‍ണമായ അവസ്ഥയില്‍: മന്ത്രി കടകംപള്ളി
backup
July 06 2020 | 01:07 AM
തിരുവനന്തപുരം: തലസ്ഥാനം അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. കര്‍ശനമായ നിയന്ത്രണത്തിലൂടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണിത്.
നഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്ന സ്ഥിതിയിലാണ്.
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യ വില്പനക്കാരന് കന്യാകുമാരിയുമായി നിരന്തര ബന്ധമുണ്ട്.
രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് നിരവധി ഡോക്ടര്‍മാരുമായി ബന്ധമുണ്ട്. ഇദ്ദേഹത്തിന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച എ.ആര് ക്യാംപിലെ പൊലിസുകാരന് സെക്രട്ടേറിയറ്റിലടക്കം ജോലി ചെയ്തിട്ടുണ്ട്.
ഇയാളുമായി ബന്ധപ്പെട്ട 28 പൊലിസുകാരെയാണ് ക്വാറന്റൈനിലാക്കിയിരിക്കുന്നത്. എ.ആര് ക്യാംപില്‍ സ്രവ പരിശോധനയും നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തും.
കൂടുതല്‍ ആളുകളുമായി സമ്പര്‍ക്ക സാധ്യതയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പരിശോധനകള്‍ കൂട്ടും.
തലസ്ഥാനത്തെ ആശുപത്രികള്‍ എല്ലാ സാഹചര്യങ്ങള്‍ നേരിടാനും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സെല്ലില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് പ്രതികള്‍ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാന്‍ (18), നെയ്യാറ്റിന്‍കര സ്വദേശി അനീഷ് (27) എന്നിവരാണ് ചാടിപ്പോയത്.
വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജില്‍ ഇവരെ പാര്‍പ്പിച്ചിരുന്ന റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് അതു വഴി ചാടി രക്ഷപെടുകയായിരുന്നു. ചാടിപ്പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി വര്‍ക്കല പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."