HOME
DETAILS
MAL
കലക്ടറുടെ കുന്നത്തൂരിലെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്
backup
April 23 2017 | 19:04 PM
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഇന്ന് കുന്നത്തൂര്‍ താലൂക്കില്‍ നടക്കും. ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ രാവിലെ പത്തു മുതലാണ് പരിപാടി. കുന്നത്തൂര്‍ താലൂക്കില്‍നിന്നും ആകെ 963 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നേരത്തെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 626 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയും 337 പരാതികള്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയുമാണ്. പൊതുജനങ്ങള്‍ക്ക് പുതിയതായി പരാതികള്‍ സമര്‍പ്പിക്കാം. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി നാലു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കുന്നത്തൂര്‍ തഹസില്‍ദാര്‍ എഫ്. റോയ് കുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളില്‍നിന്നുള്ള 170ഓളം ജീവനക്കാര്‍ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പില്‍ പങ്കുചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."