HOME
DETAILS

മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

  
backup
July 06 2020 | 01:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4-2
 
 
മഞ്ചേരി: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രി മരിച്ച വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദിനാണ് (82) മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 
ജൂലൈ രണ്ടിന് ഇദ്ദേഹത്തിന്റെ സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ രാവിലെ ലഭിച്ച പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. മരണ കാരണം വ്യക്തമാവാത്തതിനാല്‍ ശനിയാഴ്ച മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. 
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ജൂണ്‍ 29നാണ് മുഹമ്മദ് റിയാദില്‍ നിന്നെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ഒന്നിന് ശക്തമായ പനി അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 2019ല്‍ ഇദ്ദേഹത്തിന് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടി ഉള്ളതിനാല്‍ വെള്ളിയാഴ്ച ആരോഗ്യനില മോശമായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago