ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും
തിരുവനന്തപുരം: മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതായി വിവാദങ്ങള്‍ നിലനില്‍ക്കേ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനു ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ഓഗസ്റ്റില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും മത്സ്യസുരക്ഷ സംബന്ധിച്ചു തീരുമാനമുണ്ടായിരുന്നില്ല. കേരളത്തില്‍ പിടിക്കുന്ന മത്സ്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം, മത്സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഈ വര്‍ഷം മത്സ്യോല്‍പാദനത്തില്‍ 12 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപയാണ് ഇത്തരക്കാരില്‍നിന്നു പിഴയിനത്തില്‍ ഈടാക്കിയത്. കേരളത്തിന്റെ മത്സ്യനയം ഉടന്‍ പ്രഖ്യാപിക്കും.
40,000 ടണ്‍ ആണ് കേരളത്തിന്റെ വളര്‍ത്തു മത്സ്യോല്‍പാദനം. ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ 5,400 കോടി രൂപയാണ് മത്സ്യ കയറ്റുമതിയിലൂടെ ലഭിക്കുന്നത്.
മത്സ്യ, ചെമ്മീന്‍ കൃഷിക്ക് അനുയോജ്യമായ 68,000 ഹെക്ടര്‍ ജലാശയം കേരളത്തിലുണ്ടായിരിക്കേ 3,000 ഹെക്ടറിലാണ് ഇപ്പോള്‍ കൃഷിയുള്ളതെന്നും മന്ത്രി പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."