ഇടം പദ്ധതി: പ്രകൃതിവിഭവ പരിപാലനകേന്ദ്രം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇന്ന് ഉദ്ഘാടനം ചെയ്യും
കുണ്ടറ: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള 'ഇടം' പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പ്രകൃതി വിഭവ പരിപാലന പഠന കേന്ദ്രം ഇന്ന് രാവിലെ 10.30ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷത വഹിക്കും. ഡോ. രാജേഷ് രഘുനാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനകീയ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടി കേരള സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
എക്‌സലന്‍സ് അവാര്‍ഡ് നേടിയ ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരെ ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി ആദരിക്കും. ഇടം ലോഗോയുടെ പ്രകാശനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. നാസറുദ്ദീന്‍(നെടുമ്പന), സുജാത മോഹന്‍(ഇളമ്പള്ളൂര്‍), ആശാ ചന്ദ്രന്‍(തൃക്കോവില്‍വട്ടം), പി. വിനീതകുമാരി(കൊറ്റങ്കര), എല്‍. അനില്‍ (പെരിനാട്), കെ. ബാബുരാജന്‍(കുണ്ടറ), സ്റ്റാന്‍സി യേശുദാസന്‍(പേരയം), ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടം പദ്ധതിയുടെ ഭാഗമായി കുണ്ടറ നിയോജകമണ്ഡലത്തിലെ ജനങ്ങളെ പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ പരിപാലന മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഇതു സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് കേരള സര്‍വകലാശാലയുടെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് പ്രകൃതിവിഭവ പരിപാലന കേന്ദ്രം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."