മന്ത്രി മണിയുടെ വിവാദ പ്രസ്ഥാവന ഉദ്യോഗസ്ഥരെ ഭീഷണിയുടെ ഭാഷകൊണ്ട് നേരിടുന്നത് സത്യപ്രതിജ്ഞാ ലംഘനം: പ്രേമചന്ദന്‍ എം.പി
കൊല്ലം: ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയും മന്ത്രിമാരും കൈയേറ്റം ഒഴിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിയുടെ ഭാഷ കൊണ്ട് നേരിടുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തടസപ്പെടുത്തലുമാണെന്ന് എന്‍.കെ പ്രേമചന്ദന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ അധോലോക കയ്യേറ്റ ഭൂമാഫിയ സംഘങ്ങളെ സഹായിക്കുന്ന പരസ്യമായ നിലപാടാണ്.
സി.പി.ഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിനെ ആര്‍.എസ്.പി പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് നിയമം ലംഘിക്കുന്നവരോടും പൊതുസമൂഹത്തോടും കൂടിയാലോചന നടത്തി സമവായത്തിലെത്തണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് യുക്തിസഹമല്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഒഴിപ്പിക്കല്‍ നടപടിക്ക് കാലവിളംബം ഉണ്ടാക്കി കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. കേരളത്തിലെ വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിനുള്ള ബി.ജെ.പി സി.പി.എം രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൈയേറ്റം ഒഴിപ്പിക്കലിനോടനുബന്ധിച്ച് അയോധ്യ പരാമര്‍ശം നടത്തിയതെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."