HOME
DETAILS
MAL
എണ്ണയെ ഏറ്റവും ആശ്രയിക്കുന്ന രാജ്യം കുവൈത്ത്
backup
July 06 2020 | 01:07 AM
വാഷിങ്ടണ്‍: ലോകത്ത് ഫോസില്‍ എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യം കുവൈത്താണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും എണ്ണയില്‍ നിന്നാണെന്ന് ന്യൂ ഖലീജ് പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുവൈത്തിന്റെ വരുമാനത്തില്‍ എട്ടു ശതമാനം മാത്രമാണ് എണ്ണയിതര മേഖലയില്‍ നിന്നുള്ളത്.
അതേസമയം ഫോസില്‍ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വലിയ തോതിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എണ്ണവിലയിലെ ഇടിവും കൊവിഡ് പ്രതിസന്ധിയും കാരണമായി ഈവര്‍ഷം കുവൈത്തിന്റെ സമ്പദ്വ്യവസ്ഥയില് 5.4 ശതമാനം തകര്‍ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ മാസം ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."