HOME
DETAILS
MAL
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് പരുക്ക്
backup
July 06 2020 | 01:07 AM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ലഹരിമാഫിയയുമായി നടന്ന സംഘര്‍ഷത്തില്‍ നാലു ബി.എസ്.എഫ് ജവാന്‍മാര്‍ക്കു പരുക്ക്.
നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പുലര്‍ച്ചെ മൂന്നരയോടെ പന്ത്രണ്ടോളം കള്ളക്കടത്തുകാര്‍ അതിര്‍ത്തിയിലെത്തിയതിനെ തുടര്‍ന്ന് സൈന്യം ഇവരെ തടയുകയായിരുന്നുവെന്നാണ് വിവരം.
ഇതേ തുടര്‍ന്ന് സംഘം അക്രമാസക്തരാകുകയും സൈനികരെ വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്നും ബി.എസ്.എഫ് അധികൃതര്‍ വ്യക്തമാക്കി.
സൈന്യം വെടിവയ്പ് നടത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍നിന്ന് പത്തു കിലോയോളം കഞ്ചാവും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നു വയസുകാരന്റെ വീട്ടില്‍ ഐ.ജിയുടെ
സന്ദര്‍ശനം
ശ്രീനഗര്‍: ദിവസങ്ങള്‍ക്കു മുന്‍പ് ജമ്മു കശ്മിരിലെ സോപോരില്‍ വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ ഐ.ജി വിജയ്കുമാര്‍ സന്ദര്‍ശനം നടത്തി.
വെടിയേറ്റ് കിടക്കുന്ന 65കാരന്‍ ബഷീര്‍ അഹ്മദ് ഖാന്റെ ശരീരത്തില്‍ മൂന്നു വയസുകാരനായ പേരമകന്‍ കയറിയിരുന്ന് കരയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.
തീവ്രവാദികള്‍ വെടിവച്ചു കൊന്ന 65കാരന്റെ കൂടെയുണ്ടായിരുന്ന ഈ കുട്ടിയെ സൈന്യം രക്ഷപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും, ഇയാളെ സൈന്യമാണ് കൊന്നതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇതു സൈന്യം നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഐ.ജിയുടെ സന്ദര്‍ശനം.സൈന്യത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം നടത്താമെന്നും പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സൈന്യം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടതായി കുടുംബവും പ്രതികരിച്ചു.
കശ്മിരില്‍
സ്‌ഫോടനത്തില്‍
ജവാന് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പുല്‍വാമയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് പരുക്കേറ്റു.
സൗത്ത് കശ്മിരിലെ ഗോങ്കൂവില്‍ ഇന്നലെയായിരുന്നു സംഭവം.സൈന്യം പട്രോളിങ് നടത്തുന്നതിനിടെ വീര്യം കുറഞ്ഞ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സൈനികന്റെ കൈക്കാണ് പരുക്കേറ്റതെന്നും ഇതു ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."