HOME
DETAILS
MAL
'മണിയെ സ്ത്രീകള്‍ അടിച്ചു പുറത്താക്കേണ്ട സാഹചര്യം'
backup
April 23 2017 | 19:04 PM
കണ്ണൂര്‍: മൂന്നാറിലെ പെമ്പിളൈ ഒരുമൈ വനിതകള്‍ക്കെതിരേ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍ അടിച്ചു പുറത്താക്കേണ്ട സാഹചര്യമാണുള്ളതെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. സമനില തെറ്റിയ മന്ത്രി ജനങ്ങള്‍ക്കു ഭാരമാണ്. സാംസ്കാരിക കേരളത്തോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണിത്. മണി ടാറ്റയുടെ ഏജന്റാണ്. മതചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭൂമി കൈയേറ്റം നടത്തുന്ന മാഫിയയുടെ ഏജന്റാണു മുഖ്യമന്ത്രി പിണറായി വിജയന്. വിടുവായിത്തം പറയുന്ന മന്ത്രിയെ മുഖ്യമന്ത്രി എന്തിനാണു സംരക്ഷിക്കുന്നത്. മണിയുടെ ചങ്ങലയില്‍പ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തെ കയറൂരി വിട്ടിരിക്കുകയാണെന്നും എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."