HOME
DETAILS
MAL
വേനല്‍ക്കാല ക്ലാസ്: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അനുമതി
backup
April 05 2019 | 18:04 PM
കൊച്ചി: വേനല്‍ക്കാലത്ത് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കര്‍ശനമായ ഉപാധികളോടെ 20 ദിവസം വരെ ക്ലാസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ക്ലാസ് വേണമെന്നുള്ള സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പി.ടി.എയുടെ പ്രമേയവും മറ്റും ഉള്‍പ്പെടുത്തി സി.ബി.എസ്.ഇ റീജ്യനല്‍ ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കണം.
പരമാവധി 20 ദിവസം വരെ മാത്രമേ ക്ലാസുകള്‍ക്ക് അനുമതി നല്‍കാവൂയെന്നും 20 ദിവസത്തില്‍ കുറവ് ക്ലാസ് മതിയാവുമോയെന്ന് ഡയരക്ടര്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഉത്തരവില്‍ സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
വേനല്‍ചൂട് കുട്ടികളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ കുടിവെള്ളം, ബസ് സൗകര്യം, ഫാന്‍ എന്നിവ സ്കൂളുകള്‍ ഒരുക്കുന്നുണ്ടെന്ന് റിജ്യനല്‍ ഡയരക്ടര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."