HOME
DETAILS

പൂക്കളുമായി ഒരു വയോധികന്‍, പിന്നെ ഒരു പെണ്‍കിടാവും

  
backup
July 06 2020 | 01:07 AM

%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%af%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d
 
 
 
അമേരിക്കയിലെ ഒറിയോണ്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കഥ. കൃഷിയിടങ്ങള്‍ക്കരികിലെ പ്രശാന്തമായ റോഡിലൂടെ ഒരു ബസ് പോയിക്കൊ@ണ്ടിരിക്കുന്നു. അരികിലെ സീറ്റില്‍, പുറംകാഴ്ചകളിലേക്ക് അലസമായി കണ്ണോടിച്ചുകൊ@ണ്ട് ഒരു വൃദ്ധന്‍ ഇരിക്കുന്നു. 75 വയസ്സെങ്കിലുമുണ്ട@ാവും. അയാളുടെ കൈയില്‍ ഒരുകെട്ട് പൂക്കളുണ്ട്. അപ്പോള്‍ പറിച്ചെടുത്ത തുടുത്ത പൂക്കളുടെ ബൊക്കെ!!
 അയാളത് ഭദ്രമായി, അരുമയോടെ കൈകളില്‍ ഒതുക്കി വെച്ചിരിക്കുന്നു. ഐറിസ്, അനിമോണ്‍, കാര്‍ണേഷന്‍, ഡാലിയ, ഡാഫോഡില്‍സ്, ലില്ലി, ഓര്‍കിഡ്, ടൂലിപ് എന്നിങ്ങനെ പലതരം പൂക്കള്‍. ഒപ്പം തുടുതുടുത്ത് സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന മനോഹരമായ റോസാപ്പൂക്കളും. 
  അദ്ദേഹം ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ വരിയില്‍ ഒരു ചെറിയ പെണ്‍കുട്ടി ഇരിക്കുന്നു. എട്ടോ പത്തോ വയസസ്സു കാണണം. അവളുടെ കണ്ണുകള്‍ ആ പൂക്കളിലേക്ക് നീണ്ടുചെല്ലുന്നു. കണ്ണെടുക്കാനാവുന്നില്ല. എന്തുഭംഗിയുള്ള പൂക്കള്‍. എന്തൊരു സുഗന്ധം! ഒരു വസന്തത്തിന്റെ ഹൃദ്യതയത്രയും ആ ബൊക്കയില്‍ സമ്മേളിക്കുന്നു.   അറിയാതെ അവള്‍ വീണ്ട@ും വീണ്ട@ും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
  ബസ് അല്‍പ്പദൂരം കൂടി മുന്നോട്ട് പോയി. ആ വൃദ്ധന് ഇറങ്ങാനുള്ള സ്ഥലമെത്തി. ബസ് നിന്നു. പതുക്കെ എഴുന്നേറ്റ് ഡോറിനടുത്തേക്ക് നീങ്ങുമ്പോള്‍ അയാള്‍ ആ കുട്ടിയെ നോക്കി സ്‌നേഹത്തോട പുഞ്ചിരിച്ചു. അവളുടെ മുഖത്തും ഒരു മന്ദഹാസം വിടര്‍ന്നു. പൂവിനെപ്പോലെ ഹൃദ്യമായ പുഞ്ചിരി. 
അയാള്‍ മനോഹരമായ പൂക്കളുടെ ആ ബൊക്കെ അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.
   'മോള്‍ക്ക് ഈ പൂക്കള്‍ ഇഷ്ടമായി, അല്ലേ' 
അയാള്‍ തുടര്‍ന്നു; 
'ഈ പൂക്കള്‍ മോള്‍ക്ക് നല്‍കുന്നതില്‍ എന്റെ ഭാര്യയും തീര്‍ച്ചയായും സന്തോഷിയ്ക്കും. കുഞ്ഞുങ്ങളെ അവള്‍ക്കും വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ സന്തോഷം അവള്‍ക്കും വലിയ സന്തോഷം നല്‍കും.
  ഇന്ന് ഞാന്‍ അവള്‍ക്കരികിലെത്തുമ്പോള്‍ പറയും, അവള്‍ക്കുള്ള പൂക്കള്‍ ഞാന്‍ മോള്‍ക്ക് സമ്മാനിച്ചുവെന്ന്'
  ആ വൃദ്ധന്റെ സ്‌നേഹം തുളുമ്പുന്ന കണ്ണുകളിലേക്ക് അതിശയത്തോടെ, ആദരവോടെ നോക്കിക്കൊ@ണ്ട്, അവള്‍ ആ പുതുപുഷ്പങ്ങളുടെ മനോഹരമായ ബൊക്കെ സ്വീകരിച്ചു. റോസാപ്പൂ ചുണ്ടേ@ാടു ചേര്‍ത്തു.
   ബസ്സില്‍ നിന്നിറങ്ങിയ അയാള്‍ റോഡരികിലെ ഒരു ചെറിയ ഗേറ്റ് കടന്ന് കോമ്പൗ@ണ്ടിനകത്തേക്ക് പതുക്കെ നടന്നുകയറിപ്പോവുന്നത് അവള്‍ കാണുന്നുണ്ട@ായിരുന്നു.  അത് ഒരു സെമിത്തേരിയായിരുന്നു!!
   മരിച്ചുപോയ പ്രിയതമയുടെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കൊണ്ട@ുവന്ന ആ പുതുപുഷ്പങ്ങള്‍ അപ്പോഴും ആ കുട്ടിയുടെ കൈകളിലിരുന്ന് സംതൃപ്തിയോട ചിരിക്കുന്നുണ്ടായിരുന്നു!!
        കുട്ടിയുടെ കൈകളിലേക്ക് ആ പൂക്കള്‍ നല്‍കിയപ്പോള്‍ കേവലം പൂക്കള്‍ മാത്രമാണോ അയാള്‍ സമ്മാനിച്ചത് നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടേയും സന്ദേശം കൂടിയല്ലേ.!
   ഒരു കുഞ്ഞിന്റെ മനോവ്യാപാരം കാണാനും സ്‌നേഹിക്കാനും കഴിയുന്ന ആ മനസ്സ് ആ പെണ്‍കുട്ടിയുടെ മനോഭാവരൂപീകരണത്തെ ഏതൊക്കെ വിധത്തില്‍ സ്വാധീനിച്ചിരിക്കാം. 
       ഭാവിജീവിതത്തില്‍ നന്മ നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യാന്‍  ഈ സംഭവം കുട്ടിയ്ക്ക് പ്രേരകമാവില്ലേ  നിശ്ചയമായും അതു തന്നെയാവും സംഭവിയ്ക്കുക. ചെറുപ്രായത്തിലെ സ്‌നേഹാനുഭവങ്ങള്‍ കുട്ടിയുടെ മനോഭാവ രൂപീകരണത്തെ ഏറെ പോസിറ്റീവായി സ്വാധീനിക്കുന്നു. വ്യക്തിത്വവികസനത്തെ സഹായിക്കുന്നു. മോശപ്പെട്ട കൗമാരകാലാനുഭവങ്ങളും പെരുമാറ്റങ്ങളും നേരെ തിരിച്ചും സ്വാധീനിയ്ക്കുന്നു. 
   കേവലം ഒരു പൂക്കൂട, കുഞ്ഞുഹൃദയത്തില്‍ വിരിയിക്കുന്നത്, ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു പൂക്കാലം തന്നെയാവും!!
   'Every sunrise is an ivi-tation for us to arise and bri-ghten someone's day.' Fv
Richelle E. Goodrich
   'How far that little cand-le throws its beams! So shine-s a good deed in a naughty world-'  മര്‍ച്ചന്റ് ഓഫ് വെനീസില്‍ ഷേക്‌സ്പിയര്‍ പറയുന്നത് എത്ര ഹൃദ്യം!!


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago