HOME
DETAILS
MAL
ജര്‍മന്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്
backup
July 06 2020 | 01:07 AM
മ്യൂണിക്: സീസണിലെ രണ്ടാം കിരീടവുമായി ബയേണ്‍ മ്യൂണിക്. കഴിഞ്ഞ ദിവസമാണ് ജര്‍മന്‍ കപ്പായ ഡി.എഫ്.ബി പൊകാലും ബയേണ്‍ സ്വന്തമാക്കിയത്. ഫൈനലില്‍ 4 - 2 എന്ന സ്‌കോറിന് ലെവര്‍കൂസനെ തകര്‍ത്താണ് ബയേണ്‍ കിരീടം സ്വന്തമാക്കിയത്. ഇരട്ട ഗോളുമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ താരമായത്. ഇതോടെ ലെവന്‍ഡോസ്‌കി സീസണില്‍ ബയേണിനായി സ്‌കോര്‍ ചെയ്ത ഗോളുകളുടെ എണ്ണം 52 ആയി. 44 മത്സരങ്ങള്‍ മാത്രമെ ലെവന്‍ഡോസ്‌കി ഈ സീസണില്‍ ഇറങ്ങിയിട്ടുള്ളൂ. അലാബ, ഗ്‌നാബറി എന്നിവരാണ് ബയേണിന്റെ മറ്റു ഗോള്‍ നേടിയത്. ഇത് 20ാം തവണയാണ് ബയേണ്‍ ജര്‍മന്‍ കപ്പ് സ്വന്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."