ഹജ്ജ്: തീര്‍ഥാടന വേളയിലെ ചെലവിനായി 2,100 സഉൗദി റിയാല്‍ നല്‍കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്ര പോകുന്നവര്‍ക്ക് തീര്‍ഥാടന വേളയില്‍ ചെലവഴിക്കുന്നതിനായി ഇത്തവണ നല്‍കുന്നത് 2,100 സഊദി റിയാല്‍. ഇന്ത്യയില്‍ നിന്ന് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ പോകുന്ന തീര്‍ഥാടകര്‍ക്കായി സഊദി റിയാല്‍ നല്‍കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ ക്വട്ടേഷന്‍ തുറക്കും. വിനിമയ നിരക്കില്‍ ഏറ്റവും കുറവ് നല്കുന്ന ബാങ്കുകള്‍ക്കാണ് വിതരണത്തിനുള്ള അനുമതി നല്‍കുക.
രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 1,25,025 പേര്‍ക്ക് 26.25 കോടി സഊദി റിയാലാണ് വിതരണം ചെയ്യേണ്ടത്. ഓരോരുത്തര്‍ക്കും 500 റിയാലിന്റെ നോട്ട് 4 എണ്ണവും നൂറിന്റെ ഒന്നുമാണ് നല്‍കേണ്ടതെന്ന് കേന്ദ്രം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സഊദി റിയാലിന്റെ മൂല്യത്തിനുള്ള ഇന്ത്യന്‍ രൂപ ക്വട്ടേഷന്‍ ലഭിക്കുന്ന ബാങ്കുകള്‍ക്ക് രണ്ടുഗഡുക്കളായി കേന്ദ്രഹജ്ജ് കമ്മിറ്റി നല്‍കും. പുണ്യഭൂമിയിലെത്തിയാല് ഭക്ഷണത്തിനും മറ്റുമുള്ള ചെലവിലേക്കാണ് സഊദി റിയാല്‍ നല്‍കുന്നത്.
തീര്‍ഥാടകരെ ഹജ്ജ് വേളയില്‍ തിരിച്ചറിയാന്‍ ബ്രേസ്ലേറ്റ്(കൈയില്‍ കെട്ടുന്ന ലോഹച്ചങ്ങല) നല്‍കും. ഇതില്‍ തീര്‍ഥാടകന്റെ പേര്, രാജ്യം, കവര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍ എന്നിവ കൊത്തിവയ്ക്കും. ഇന്ത്യ എന്ന് ഇംഗ്ലീഷിലും അല്‍ഹിന്ദ് എന്ന് അറബിയിലും പ്രത്യേകം രേഖപ്പെടുത്തും.
തീപിടിത്തമടക്കം ഉണ്ടായാലും നശിക്കാത്ത രീതിയിലാണ് ബ്രേസ്ലേറ്റ് സ്റ്റീലു കൊണ്ട് നിര്‍മിക്കുക. ഇതിനു പുറമെ പാസ്പോര്‍ട്ടിനും, ഐ.ഡി കാര്‍ഡിനും പ്രത്യേക കവറും കഴുത്തിലണിയാന്‍ ടാഗും നല്‍കും.
ഈ വര്‍ഷം 1,70,025 ഹജ്ജ് സീറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഇവയില്‍ 1,25,025 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. 45,000 സീറ്റുകള്‍ സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്കും കൈമാറി. ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസുകള്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് നടക്കുക. കേരളത്തിലെ സര്‍വിസുകള്‍ ഓഗസ്റ്റ് 8 മുതലാണ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."