HOME
DETAILS

ബദല്‍ നയമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം: പിണറായി

  
backup
April 05 2019 | 18:04 PM

%e0%b4%ac%e0%b4%a6%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d


പാലാ: നവ ഉദാരവല്‍കരണ സാമ്പത്തിക പ്രവര്‍ത്തനങ്ങളുള്ള സര്‍ക്കാരിനെ താഴെയിറക്കി ബദല്‍ നയങ്ങളുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടതു മുന്നണി സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലായില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2009 മുതല്‍ 2019 വരെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുരിതത്തിന്റെ കാലമായിരുന്നു. രണ്ടു സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നെങ്കിലും നവ ഉദാര സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്നു കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയായിരുന്നു.
കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി . പൊതുവിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടായി. ഇതെല്ലാം ബദല്‍ നയങ്ങളുടെ മാതൃകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയായി വന്ന പ്രളയ ദുരന്തത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടു. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ആളുകള്‍ സഹായവുമായി എത്തിയപ്പോള്‍ സഹായം സ്വീകരിക്കുന്നതിന് അനുമതി നല്‍കാതെ ചിലര്‍ സംസ്ഥാനത്തിനിട്ട് പാരവച്ചു. പക്ഷേ കേരള ജനത അതെല്ലാം അതിജീവിച്ചു. പ്രളയത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടപ്പോള്‍ അസംതൃപ്തരായ ചിലര്‍ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് ആരോപിച്ചു. കേന്ദ്ര ജലവിഭവ വകുപ്പിന്റെ വിദഗ്ധ സംഘവും ഐ.ഐ.ടി സംഘവും പ്രളയം പ്രകൃതിദുരന്തമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. പ്രളയത്തെ നേരിട്ട രീതിയെ പലരും പ്രശംസിക്കുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാരിനുള്ളതല്ല ജനങ്ങള്‍ക്കുള്ള പ്രശംസയാണ്. കോട്ടയത്ത് ഇടതുമുന്നണി കരുത്തനായ സ്ഥാനാര്‍ഥിയെയാണ് മത്സരരംഗത്തിറക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago