HOME
DETAILS

ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് ഇന്നു തുടങ്ങും; ക്രമക്കേട് നടത്തിയാല്‍ അയോഗ്യത

  
backup
July 06 2020 | 03:07 AM

online-learners-test-starts-today
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്‌സ് ലൈസന്‍സിനായുള്ള ഓണ്‍ലൈന്‍ പരീക്ഷ ഇന്ന് ആരംഭിക്കും. സ്മാര്‍ട്ട് ഫോണിലോ കംപ്യൂട്ടറിലോ ടാബിലോ ഏത് സമയത്തും പരീക്ഷ എഴുതാമെന്നതാണ് മേന്‍മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 
 
എന്നാല്‍ വീട്ടില്‍വച്ചോ ഡ്രൈവിങ് സ്‌കൂളിലോ വച്ച് മറ്റൊരാളുടെ സഹായത്തോടെയോ കോപ്പിയടിച്ചോ പരീക്ഷ എഴുതുന്ന വ്യക്തിക്ക് ക്രമക്കേട് നടത്താനാവുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അപേക്ഷകനല്ലാതെ മറ്റൊരാള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാമെന്നിരിക്കേ ഇത് കണ്ടെത്താന്‍ കഴിയുകയില്ലെന്ന ന്യൂനതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് തടയിടാന്‍ ക്രമക്കേട് നടത്തിയെന്നറിഞ്ഞാല്‍ അപേക്ഷകനെ അയോഗ്യനാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 
 
അതേസമയം, ലേണേഴ്‌സ് ടെസ്റ്റില്‍ സാധാരണഗതിയില്‍ ഒരു ശതമാനം പേര്‍ മാത്രമേ തോല്‍ക്കാറുള്ളൂവെന്നും അതിനാല്‍ തല്‍ക്കാലം പരീക്ഷയില്‍ പങ്കെടുക്കുന്നവരെ കര്‍ശനമായി നിരീക്ഷിക്കേണ്ടതില്ലെന്നുമാണ് വകുപ്പ് രഹസ്യമായി വിശദീകരിക്കുന്നത്. 
ഇതു മുതലെടുത്ത് പല ഡ്രൈവിങ് സ്‌കൂള്‍ അധികൃതരും ലേണേഴ്‌സിന് അപേക്ഷിക്കുന്നവരെ 'നേരിട്ട് സഹായിക്കാന്‍' നടപടി സ്വീകരിച്ചുണ്ടെന്ന് സൂചനയുണ്ട്.
 
അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കേണ്ടതുണ്ട്. അവരവര്‍ തെരഞ്ഞെടുക്കുന്ന തിയതിയില്‍ പരീക്ഷയെഴുതാം.
 
ഓണ്‍ലൈനില്‍ നല്‍കുന്ന അപേക്ഷകളില്‍ പിഴവില്ലാത്തവ അംഗീകരിക്കുകയും പിഴവുണ്ടെങ്കില്‍ അപേക്ഷകനെ മെസേജിലൂടെ അറിയിക്കുകയും ചെയ്യും. 
 
അപ്ലൈ ഓണ്‍ലൈനിലെ മെനുവില്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 50 ചോദ്യങ്ങളാണ് ഉണ്ടാവുക. അരമണിക്കൂറിനുള്ളില്‍ 30 ശരി ഉത്തരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ലേണേഴ്‌സ് കടന്നുകിട്ടും. 
 
ഓണ്‍ലൈന്‍ അപേക്ഷ ഇങ്ങനെ
 
കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ വെബ്‌സൈറ്റിലാണ് പരീക്ഷയ്ക്കുള്ള ക്രമീകരണം നടത്തിയിട്ടുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
 
 പരിവാഹന്‍ വെബ്‌സൈില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ സര്‍വിസസില്‍ ഡ്രൈവിങ് ലൈസന്‍സ് റിലേറ്റഡ് സര്‍വിസസ് സെലക്ട് ചെയ്ത് സംസ്ഥാനം തെരഞ്ഞെടുക്കാം. (പരിവാഹന്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സാരഥി എന്നുകാണാം. ഇവിടെ ക്ലിക്ക് ചെയ്താലും മതി.)
ഇതില്‍ അപ്ലൈ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്താല്‍ ഡ്രൈവിങ് ലൈസന്‍സിനു കീഴെ ന്യൂ ലേണേഴ്‌സ് ലൈസന്‍സ് കാണാം.
 ഇത് സെലക്ട് ചെയ്താല്‍ അപേക്ഷ നല്‍കുന്ന പേജിലെത്താം. ഇവിടെ കണ്ടിന്യൂ കൊടുത്താല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ലേണേഴ്‌സ് ലൈസന്‍സ് എന്ന പേജിലെത്താം. ഇവിടെ പ്രത്യേകിച്ച് മാറ്റമില്ലെങ്കില്‍ സബ്മിറ്റ് കൊടുത്താല്‍ അപേക്ഷാഫോം പൂരിപ്പിക്കാനാവും. 
അപേക്ഷ സമര്‍പ്പിച്ചാല്‍ പ്രത്യേക ലോഗിനും പാസ് വേഡും ലഭിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  5 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago