HOME
DETAILS

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് 36 ദിവസം; പാഠപുസ്തക വിതരണം  ഇതുവരെ പൂര്‍ത്തിയായില്ല

  
backup
July 06 2020 | 03:07 AM

4567899956447-2
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് 36 ദിവസമായിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കാതെ വിദ്യാര്‍ഥികള്‍. പാഠപുസ്തകങ്ങള്‍ തയാറാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികളുടെ കൈയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 
ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ പൂര്‍ണമായും ലഭിച്ചില്ലെന്നാണ് മിക്ക സ്‌കൂളുകളുടെയും പരാതി. 
ഹൈസ്‌കൂളുകളില്‍ ഭാഷാ വിഷയങ്ങള്‍ ഒഴികെയുള്ള പുസ്തകങ്ങളൊന്നും ലഭിച്ചിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പുസ്തകം ലഭിക്കാത്തതിനാല്‍ പഠനം നടക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. 
പുസ്തകങ്ങള്‍ എന്ന് ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. 
അഞ്ചാം ക്ലാസിലെ അറബിക്, ആറിലെ സയന്‍സ്, കണക്ക്, ഐ.ടി, ഏഴിലെ മലയാളം പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട്, സയന്‍സ്, സോഷ്യല്‍, ഐ.ടി, എട്ടിലെ മലയാളം പാര്‍ട്ട് ഒന്ന്,  പാര്‍ട്ട് രണ്ട്, ഒന്‍പതിലെ ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്‌സ്, ഐ.ടി, പത്തിലെ അറബിക് തുടങ്ങിയ പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് ലഭിക്കാനുള്ളത്. 
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, അക്കൗണ്ടന്‍സി എന്നിങ്ങനെ മിക്ക വിഷയങ്ങളുടെ പുസ്തകങ്ങളും കിട്ടാനുണ്ട്. അതേസമയം, ഭൂരിഭാഗം സ്‌കൂളുകളിലും ഭാഷാവിഷയങ്ങളുടെ പുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്. കൊവിഡിന്റെ പേരില്‍ മനഃപൂര്‍വം പുസ്തകങ്ങള്‍ വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തതിനാലാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago