മുഖ്യമന്ത്രിയെ ഗുണ്ടയാക്കി ഫേസ് ബുക്കില്‍ പോസ്റ്റ്: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കായംകുളം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഡി.ജി.പിയേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസ്.
മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മറ്റും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ശേഷം മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ 'ഗുണ്ടയായ അച്ഛന്‍' , ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ ചിത്രത്തില്‍ 'ചിട്ടി കമ്പനി നടത്തി പൊട്ടിയ അമ്മാവന്‍', മന്ത്രി മണിയുടെ ചിത്രത്തില്‍ 'കാട്ടുതടി കടത്തി ജയിലില്‍ പോയ ഇളയച്ഛന്‍', ഡി.ജി.പിയുടെ ചിത്രത്തില്‍ 'പൊട്ടന്‍ ആയ ചേട്ടന്‍' എന്നും മറ്റും അടിക്കുറിപ്പ് കൊടുത്തായിരുന്നു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
മാവേലിക്കര കല്ലുമല സ്വദേശികളും ബി.ജെ.പി പ്രവര്‍ത്തകരുമായ ലിജു കല്ലുമല ,രഞ്ജിത് കല്ലുമല എന്നിവരാണ് തങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇവരെ പ്രതികളാക്കിയാണ് മാവേലിക്കര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ മാവേലിക്കര പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.ശ്രീകുമാറിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."