കൊവിഡ്-19, നോട്ടു നിരോധനം, ജി.എസ്.ടി- ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് പഠന വിഷയമാക്കാന്‍ മൂന്നു കാര്യങ്ങള്‍- മോദി സര്‍ക്കാറിനെതിരെ വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ്-19, നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ തുടങ്ങിയവയിലെ പരാജയം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് പഠന വിഷയമാക്കാമെന്നാണ് രാഹുലിന്റെ ട്വീറ്റ്. രാജ്യം കൊവിഡിനെ എങ്ങിനെയാണ് നേരിട്ടതെന്നതിന് മോദി ജനങ്ങളെ അഭിസംബോധന ചെയ്തതിന്റെ ഭാഗങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രമേണ ക്രമേണ എങ്ങനെയാണ് കൊവിഡ് വ്യാപിച്ചതെന്നും ദിവസവും ലോകറാങ്കിങ്ങും വെച്ച് ഗ്രാഫിക്കലായി വീഡിയോയില്‍ കാണിക്കുന്നു. ലോക്കഡൗണ്‍ പ്രഖ്യാപനത്തിനിടെ നല്‍കിയ ഉറപ്പുകളും പാത്രം കൊട്ടാനും ദീപം തെളിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തതും വീഡിയോയിലുണ്ട്.
Future HBS case studies on failure:
— Rahul Gandhi (@RahulGandhi) July 6, 2020
1. Covid19.
2. Demonetisation.
3. GST implementation. pic.twitter.com/fkzJ3BlLH4
'മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് ജയിച്ചത്. കൊവിഡിനെ ഇന്ത്യക്ക് 21 ദിവസം കൊണ്ട് ഇന്ത്യ പരജയപ്പെടുത്തും'- എന്നായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്കഡൗണ്‍ രാജ്യത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥ തൊഴിലാളികള്‍ അഭയം തേടി അലയുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. സ്വന്തം നാട്ടിലെത്താന്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കിലോമീറ്ററുകള്‍ ഇവര് കാല്‍നടയായി യാത്രചെയ്തു. ഒരു പാടു ജീവനുകള്‍ വഴിയില്‍ പൊലിഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനുള്ള പാത്രം കൊട്ടും വിപരീത ഫലമാണുണ്ടാക്കിയത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കേ കൂട്ടംകൂട്ടമായാണ് ആളുകള്‍ ഇതിനായി ആളുകള്‍ നിരത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."