രാജ്യത്ത് സ്ത്രീകള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന്് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കാത്തതെന്ന് സുപ്രിംകോടതി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വളരെ രൂക്ഷമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹിമാചല്‍ പ്രദേശില്‍ 16കാരിയെ പീഡനത്തിരയാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വിധിച്ച ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്ക്കുള്ള അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഈ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തത് എന്ന് ചോദിച്ച കോടതി, ഒരു സ്ത്രീക്ക് ആരെ പ്രണയിക്കാനും പ്രണയിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ആ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമാണ്. ഈ വിഷയത്തില്‍ ആര്‍ക്കും അവരെ നിര്‍ബന്ധിക്കാനാവില്ല. ഇതാണ് സ്നേഹത്തിന്റെ സാമാന്യ സങ്കല്പമെന്നും ഇക്കാര്യം പുരുഷന് അംഗീകരിക്കണമെന്നും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, എം.എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വാദത്തിനിടെ, പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പെണ്‍കുട്ടിയുടെ മരണ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം പ്രതി സൃഷ്ടിച്ചുവെന്ന് ബെഞ്ച് ചോദിച്ചപ്പോള്‍ ആയിരുന്നു മരണ മൊഴിയില്‍ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."