HOME
DETAILS
MAL
സിദ്ധ ആശുപത്രിയില്‍ കര്‍ക്കിടക ചികിത്സ
backup
July 10 2018 | 04:07 AM
കോഴിക്കോട്: ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്ഗനൈസേഷന് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന കര്‍ക്കിടക ചികിത്സാചരണത്തിന് നടക്കാവ് ശാന്തിഗിരി ആയുര്‍വേദ സിദ്ധ ആശുപത്രിയില്‍ കര്‍ക്കിടകം ഒന്നു മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗപ്രതിരോധത്തിനും ഉന്മേഷവും ഓജസും വര്‍ധിപ്പിക്കാനുമാണ് കര്‍ക്കിടക ചികിത്സയും ഔഷധക്കഞ്ഞി സേവയും നടത്തുന്നത്. അന്തരീക്ഷ മലിനീകരണവും ജീവിതശൈലിയും മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കാനും കര്‍ക്കിടക ചികിത്സയ്ക്ക് കഴിയുമെന്നും ഇവര്‍ പറഞ്ഞു.
പകര്‍ച്ചപ്പനിക്കെതിരേയുള്ള സൗജന്യ പ്രതിരോധ മരുന്ന് വിതരണ ക്യാംപുകളും കര്‍ക്കിടക കഞ്ഞി വിതരണവും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജി. ഹരികൃഷ്ണന്, ഡോ. ഇ.ജെ മാത്യു, സി.ബി മുരളി ചന്ദ്രന്, എം. സുരേഷ് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."