HOME
DETAILS

ഇരട്ട വോട്ടര്‍മാര്‍ക്ക് ഏറെ സൗകര്യം; കള്ളവോട്ടിനായി വന്‍ സംഘം

  
backup
April 05 2019 | 18:04 PM

%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


തൊടുപുഴ: കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ ഇരട്ട വോട്ടര്‍മാര്‍ക്ക് ഇരു സംസ്ഥാനങ്ങളിലും വോട്ടുചെയ്യാന്‍ ഇക്കുറി ഏറെ സൗകര്യം. കേരളത്തിലെയും തമിഴ്‌നാട്ടിലേയും പോളിങ് ദിനങ്ങള്‍ തമ്മില്‍ അഞ്ചു ദിവസത്തെ ഇടവേളയുണ്ട്. തമിഴ്‌നാട്ടില്‍ 18ന് വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ 23നാണ് വോട്ടെടുപ്പ്. ഇക്കാരണത്താല്‍ ഇരു സംസ്ഥാനത്തും വോട്ടവകാശമുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ഇരട്ട വോട്ടിന് അവസരം ലഭിക്കും.


ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ വോട്ടര്‍മാരില്‍ ഏകദേശം 40 ശതമാനം തമിഴരായ തോട്ടം തൊഴിലാളികളാണ്. ഇവിടെ കാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരും വോട്ടര്‍ ഐ.ഡി കാര്‍ഡുമുണ്ട്. ഈ വോട്ടുകളുടെ കൃത്യമായ കണക്കു ലഭ്യമല്ല.
ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തില്‍ മാത്രം അയ്യായിരത്തോളം ഇരട്ട വോട്ടുകളുണ്ട്. മുമ്പ് എപ്പോഴെങ്കിലും കേരളത്തില്‍ ജോലി ചെയ്യാന്‍ എത്തിയവരും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമാണ് ഇത്തരം വോട്ടര്‍മാരില്‍ കൂടുതലും. കഴിഞ്ഞ ദിവസം ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങള്‍ തമിഴ്‌നാട്ടിലെ കമ്പത്ത് യോഗം ചേര്‍ന്ന് ഇരട്ട വോട്ട് തടയാനുള്ള നടപടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഇരു സംസ്ഥാനങ്ങളിലെയും ഇലക്ടറല്‍ ഓഫിസര്‍മാര്‍ തമ്മില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഇരട്ടവോട്ട് ഗുരുതരമായി കാണാനും കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാനും ധാരണയായിട്ടുണ്ട്.
ഇരട്ടവോട്ട് സംബന്ധിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. കഴിഞ്ഞ നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പ്രശ്‌നം സജീവമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് അന്വേഷണങ്ങള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.


കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വോട്ടര്‍മാര്‍ ഇരട്ട വോട്ട് ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയുടെ സി.ഡി ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിന് കൈമാറിയിരുന്നു. എന്നാല്‍, കേരളം ആവശ്യപ്പെട്ടിട്ടും കമ്പം, ബോഡിനായ്ക്കന്നൂര്‍ ഉള്‍പെടെ ഇടുക്കിയോട് ചേര്‍ന്നുകിടക്കുന്ന നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക തേനി ജില്ലാ കലക്ടര്‍ ഇത്തരത്തില്‍ തിരിച്ചു നല്‍കിയിരുന്നില്ല.


തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നിശ്ചിതസമയം അടച്ചിട്ട് ഗതാഗതം നിരോധിക്കുന്നതും അതിര്‍ത്തികളിലെ പൊലിസ് പരിശോധനകളുമാണ് ഇരട്ടവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ സ്വീകരിച്ചിരുന്ന മാര്‍ഗങ്ങള്‍. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതു ഫലപ്രദമായി നടപ്പാക്കാനായില്ല. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോപിച്ച് ഉടുമ്പന്‍ചോലയിലെ പ്രാദേശിക രാഷ്ട്രീയ നേതാവ് ഹൈക്കോടതിയെ സമീപിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് സ്റ്റേ വാങ്ങുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ക്ക് അടച്ചിട്ട ചെക്ക് പോസ്റ്റുകള്‍ തുറക്കേണ്ടിവന്നു.


ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക പരിശോധിക്കാനും ഇരട്ടിപ്പ് ഒഴിവാക്കാനുമുള്ള നടപടികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമോയെന്ന സന്ദേഹമുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകള്‍ മൂലം ഇപ്പോള്‍ത്തന്നെ അവധി ദിനങ്ങള്‍പോലും പ്രവൃത്തി ദിവസങ്ങളാക്കി ജോലി ചെയ്യുന്ന ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇരട്ടിപ്പ് കണ്ടുപിടിക്കാനായി കഠിനാധ്വാനം തന്നെ വേണ്ടിവരും.
കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയോഗിച്ചെങ്കില്‍ മാത്രമേ തീരുമാനം ഒരു പരിധിവരെയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. 2016ല്‍ ഒരേ ദിവസം തന്നെ ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറെ പ്രയത്‌നിച്ചാണ് ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago