വാടക കുടിയാന് നിയമം ഉടന്‍ നടപ്പിലാക്കണമെന്ന്
തിരുവമ്പാടി: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുന്ന വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി സംരക്ഷിക്കണമെന്നും വാടക കുടിയാന് നിയമം വൈകാതെ അടിയന്തരമായി നിയമസഭയില്‍ ബില്‍ പാസാക്കി നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
തിരുവമ്പാടി ഹാരിസണ്‍ തിയറ്ററില്‍ നടന്ന പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ ഡെന്നിസന് ഉദ്ഘാടനം ചെയ്തു. വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് അധ്യക്ഷനായി.
റഫീഖ് മാളിക, പോള്‍സണ്‍ അറക്കല്‍, ടി. പ്രേമന്, ബാലകൃഷ്ണന് പുല്ലങ്ങോട്, ടി.ആര്.സി റഷീദ്, സണ്ണി തോമസ്, ഗഫൂര്‍ സിന്‍ഗാര്‍, ഫൈസല്‍ ചാലില്‍, വി.കെ രവി, ബേബി വര്‍ഗീസ്, വിജയമ്മ വിജയന്, സിസിലിയാര് ടിന്, പി.ടി ഹാരിസ്, നദീര്‍ ടി.എ, കെ.എം രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."