'വിജയസംഗമം' ആദരം സംഘടിപ്പിച്ചു
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിജയസംഗമം 2018 ആദരം സംഘടിപ്പിച്ചു.
വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെയും നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 99ാം റാങ്കും, സംസ്ഥാനതലത്തില്‍ മൂന്നാം റാങ്കും നേടിയ എം.എ സെബ, കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.സി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ സമിക് മോഹന്‍, നിപാ വൈറസിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍, നിപാ വൈറസ് ബാധിതരെ പരിചരിച്ച നഴ്‌സ് ദിവ്യ അനീഷ്, മുക്കം പ്രസ് ഫോറം ഭാരവാഹികളായ സി. ഫസല്‍ ബാബു, അസൈനാര്‍, മുഹമ്മദ് കക്കാട് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
മുക്കം വ്യാപാരഭവനില്‍ നടന്ന പരിപാടി ഡോ. എ.എസ് അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് മുക്കം യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് അധ്യക്ഷനായി.
മുക്കം നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്‍, റഫീഖ് മാളിക, സിഗ്‌നി ദേവരാജ്, എം.കെ സിദ്ദീഖ്, ഷിംജി വാരിയംകണ്ടി, സുലേഖ മജീദ് എന്നിവര്‍ സംസാരിച്ചു. പി.പി ലായിക്കലി, അബ്ദുല്‍ സലാം കോട്ടണ്‍ സ്‌പോട്ട്, ബക്കര്‍ കളര്‍ബലൂണ്‍, ബെന്നി അന്തിനാട്ട്, മുഹമ്മദ് കുഞ്ഞി, റിയാസ് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.സി അഷ്‌റഫ് സ്വാഗതവും രവി മെഷീന്‍വേള്‍ഡ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."