കുടിവെള്ള വിതരണം തുടങ്ങി
നീലേശ്വരം: നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനായി വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു തുടങ്ങി. എട്ടാം വാര്‍ഡിലെ പുത്തരിയടുക്കം ലക്ഷം വീട് കോളനിയില്‍ അയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ കിയോസ്ക് സ്ഥാപിച്ചു.
ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു തുടങ്ങി.
ഒരു വാര്‍ഡില്‍ ഒരു കേന്ദ്രം എന്ന നിലയിലാണു സ്ഥാപിക്കുന്നത്. പതിനാറാം വാര്‍ഡ് തലയടുക്കത്ത് അയ്യായിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചു.
പാറക്കോല്‍, ഓമച്ചേരി, കീഴ്മാല, മഞ്ഞളംകാട്, കൊല്ലംപാറ, പയ്യങ്കുളം, തട്ടാംതോല്, തലയടുക്കം, നാന്തിയടുക്കം, വാളൂര്‍, തോളേനി പ്രദേശങ്ങളില്‍ ഇവിടെ നിന്നു വെള്ളം വിതരണം ചെയ്യും.
കുണിയ: ബേക്കല്‍ പൊലിസ് സ്റ്റേഷന് ജനമൈത്രി പൊലിസ്, ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നല്കുന്ന കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന് നിര്‍വഹിച്ചു. വാര്‍ഡ് അംഗം ശഹീദാ റാഷിദ് അധ്യക്ഷയായി.
നയു.പി വിപിന്‍, ടി ഉണ്ണികൃഷ്ണന്, മനോജ്, ശറഫുദ്ധീന്‍ കുണിയ, കെ.എം.എ ഹമീദ്, സുബാഷ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."