കൂടത്തായിയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന്
താമരശേരി: കൂടത്തായിയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയകളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വൈകുന്നേര സമയങ്ങളില്‍ ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് കോടഞ്ചേരി പൊലിസ് സ്റ്റേഷന് പരിധിയിലെ പ്രധാന ടൗണായ കൂടത്തായിയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും കൂടത്തായി സൗഹൃദ വേദി കമ്മിറ്റി ആവശ്യപ്പെട്ടു.
സാമൂഹ്യ വിരുദ്ധരെയും ലഹരി മാഫിയകളെയും പ്രദേശത്തുനിന്ന് അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസ് അലംഭാവം വെടിയണമെന്നും കൂടത്തായിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് ജാഗ്രത പുലര്‍ത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്മാന് ടി. ഇബ്രാഹിം അധ്യക്ഷനായി. ഒ.പി അബ്ദുറഹ്മാന്, അഷ്റഫ് കൂടത്തായി, കെ.കെ ഗഫൂര്‍, കെ.പി സുബ്രഹ്മണ്യന്, പി.പി കുഞ്ഞിമുഹമ്മദ്, വി.സി ഇബ്രാഹിം, പി.കെ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."