പൂനൂര് ഹൈസ്കൂളില്‍ ക്ലാസ് ലൈബ്രറിക്ക് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം
നരിക്കുനി: പൂനൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്ത് എ ക്ലാസില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന 600 പുസ്തകങ്ങള്‍ അടങ്ങിയ ക്ലാസ് ലൈബ്രറിക്ക് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം.
സ്കൂളുകളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ പുരസ്കാരം എജ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ അജിത്തില്‍നിന്ന് സ്കൂളിലെ വിദ്യാര്‍ഥി ഹന്ന ഫാത്തിമ ഏറ്റുവാങ്ങി.
പുസ്തക വിതരണത്തിനു മാത്രമല്ല ഈ ക്ലാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. സ്കൂളിലെ ജവഹര്‍ ഇംഗ്ലീഷ് ക്ലബുമായി സഹകരിച്ച് സ്കൂള്‍തല ക്വിസ് പ്രോഗ്രാം, അടിസ്ഥാന ശാസ്ത്രം, കംപ്യൂട്ടര്‍, ഗണിതം, പൊതു വിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള മാസാന്ത വാള് മാഗസിന്, മാസാന്ത ക്ലാസ്, പുസ്തക ചര്‍ച്ച, പുസ്തകപരിചയം, സംവാദം, ആസ്വാദനം പങ്കുവയ്ക്കല്‍, ദിനാചരണങ്ങള്‍ എന്നീ പരിപാടികളും നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."