HOME
DETAILS
MAL
തേജ് പ്രതാപിനുനേരെ വധഭീഷണി
backup
April 05 2019 | 19:04 PM
പട്ന: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മൂത്തമകന് തേജ് പ്രതാപ് യാദവിനുനേരെ വീണ്ടും വധഭീഷണി.
ഒരാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് അദ്ദേഹത്തിന് വധഭീഷണി സന്ദേശം ലഭിച്ചത്. തേജ് പ്രതാപിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സംസ്ഥാനത്ത് അക്രമികളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് തേജ് പ്രതാപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനുനേരെ വധഭീഷണി ഉയര്‍ന്നത്.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തേജ് പ്രതാപിന്റെ വാട്സ് ആപ് അക്കൗണ്ടിലേക്കാണ് വധഭീഷണി വന്നത്. ആര്.ജെ.ഡിയുടെ യുവജന വിഭാഗം നേതാവ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അജ്ഞാതന്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."