അനുമതിയില്ലാതെ പ്രകടനം: 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
വടകര: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പൊലിസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് അനുമതിയില്ലാതെ കഴിഞ്ഞ ദിവസം വടകരയില്‍ പ്രകടനം നടത്തിയതിന് പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.
ഇരിങ്ങല്‍ കോട്ടക്കല്‍ ഉതിരുമ്മല്‍ ഷാഫി(27), പയ്യോളി പള്ളിക്കര അയ്യാറ്റില് ഷംസീര്‍(31), പയ്യോളി പെരുമാള്‍പുരം പഴയംകുളം യൂസഫ് (32), കൊയിലാണ്ടി കടലൂര്‍ മുത്താച്ചി കണ്ടി സക്കറിയ(35), പയ്യോളി കാപ്പിവേലി ജലീല്‍(38), അഴിയൂര്‍ അമ്പലത്തും കണ്ടി സൈനുദീന്‍(35), കുന്നുമ്മക്കര നടുക്കണ്ടിയില്‍ ഹംസ ഹാജി(60), മേപ്പയില്‍ വലിയ പറമ്പത്ത് റസാക്ക് മാക്കൂല്‍(47), പുതുപ്പണം മേക്കളത്തില് യൂനസ്(30), പുതുപ്പണം കോമത്ത് റഫീഖ്(32) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ ദിവസം ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും മുന്നൂറോളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."