തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്ന സുരേഷ്; നൂറു കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതായി പി.ആര്.ഒയുടെ മൊഴി
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷെന്ന് കസ്റ്റംസ്. ഐ.ടി. വകുപ്പ് ഓപ്പറേഷന്‍സ് മാനേജരാണ് സ്വപ്ന സുരേഷ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്കി.
സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത് മൊഴി നല്കി. സരിത്തിനെ കൊച്ചിയിലെ ഡി.ആര്.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അഞ്ചുപേരെയാണ്കടത്തിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം. സരിത്തിന്റെ കൂട്ടാളിയായ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഒരു സ്ത്രീക്കായും അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."