വ്യാജരേഖ ചമച്ച് ബാങ്കില്‍നിന്ന് പണം തട്ടിയ കേസ്: മുന്‍ സെക്രട്ടറിക്കെതിരേ കേസെടുത്തു
നാദാപുരം: ബാങ്കിലെ നിക്ഷേപകരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുന്‍ സെക്രട്ടറിക്കെതിരേ പൊലിസ് കേസെടുത്തു. കല്ലാച്ചിയില്പ്രവര്ത്തിക്കുന്ന നാദാപുരം വനിതാ സഹകരണ സംഘത്തിന്റെ മുന്‍ സെക്രട്ടറി ചാലപ്പുറത്തെ മണ്ടോള്ളതില്‍ വിപിനെതിരേയാണു പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്.
സ്ഥിരം നിക്ഷേപകരുടെ പേരില്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണു പണം തട്ടിയെടുത്തത്. സംഘത്തില്‍ അംഗമായ വനിതാ അംഗത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്നു നാലര ലക്ഷം രൂപ ലോണെടുത്തതായി പരാതി ഉയര്‍ന്നതോടെയാണു തിരിമറി വെളിച്ചത്തായത്. ഒട്ടേറെ സ്ഥിരനിക്ഷേപകരുടെ തുകയില്‍ ഇതുപോലെ അവര്‍ അറിയാതെ ലോണെടുത്തതായും പരാതിയുണ്ട്.
ഇന്നലെ ഏതാനും നിക്ഷേപകരെ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി സ്റ്റേഷനില്‍ വിളിപ്പിച്ചു. ഒട്ടേറെ സാങ്കേതികത്വം അന്വേഷണത്തില്‍ നിലനില്‍ക്കുന്നതിനാല്‍ പൊലിസിലെ എക്കണോമിക് സെല്ലിനു കൈമാറാനും പൊലിസില്‍ ആലോചനയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ വിപിനെ സൊസൈറ്റിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."