ഹജ്ജ് 2020: രജിസ്‌ട്രേഷൻ ആരംഭിച്ചു
റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സഊദിയിലെ വിദേശികൾക്കാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഈ വർഷം ഹജ്ജിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഊദിക്കകത്തെ വിദേശികൾ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്കിൽ കയറിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണ്ടത്. ഇന്ന് മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ ദുൽഖഅദ് 19 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്
കൊവിഡ്, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മാനസിക രോഗം, എന്നീ രോഗബാധിതര്‍ക്ക് അപേക്ഷിക്കാനാവില്ല. ലിങ്കിൽ കയറുമ്പോൾ തന്നെ ഇക്കാര്യങ്ങൾ ഇല്ലായെന്ന് സത്യവാങ്മൂലം നൽകണം. ഇതോടൊപ്പം പ്രായം 20 നും 65 നും ഇടയില്‍ ആയിരിക്കണം. എങ്കിലേ തുടർ പേജിലേക്ക് പോകാനാകൂ. നേരത്തെ ഹജ് ചെയ്തവര്‍ക്കും അപേക്ഷിക്കാനാവില്ല. ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ അംഗീകാരം നൽകുക.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം അപേക്ഷ സ്വമേധയാ തള്ളപ്പെടുമെന്നും ഹജ്ജ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പണം അടക്കൽ സംബന്ധമായ മുഴുവൻ കാര്യങ്ങളും പിന്നീടായിരുക്കും അറിയിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."