HOME
DETAILS

ലോകം ചുറ്റുന്നതിനിടയില്‍ അറബിക്കടലിന്റെ ഓരത്ത് ഒരേസമയം നങ്കൂരമിട്ടത് മൂന്ന് ആഡംബര കപ്പലുകള്‍

  
backup
April 05 2019 | 19:04 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%82-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d



കൊച്ചി: സമുദ്രപരപ്പിലൂടെ ലോകം ചുറ്റുന്ന വിനോദസഞ്ചാരികളുമായി ഇന്നലെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് മൂന്ന് ആഡംബര കപ്പലുകള്‍. കടുത്ത ചൂടിനെ വകവെയ്ക്കാതെ സഞ്ചാരികള്‍ കൊച്ചിയും ആലപ്പുഴയും കാണാന്‍ ഇറങ്ങിയതോടെ കൊച്ചിക്ക് ഉത്സവലഹരിയായി. സഞ്ചാരികളും കപ്പല്‍ ജീവനക്കാരുമായ പതിനായിരത്തോളം പേര്‍ കരയിലേക്ക് ഇറങ്ങിയതോടെ മന്ദഗതിയിലായ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വായി മാറി.


യൂറോപ്യന്‍ യാത്രാകപ്പലായ മറില്ല ഡിസ്‌കവറിയും ഇറ്റാലിയന്‍ കപ്പലുകളായ കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയയുമാണ് ഇന്നലെ കൊച്ചി തുറമുഖത്ത് ഓരേ സമയം നങ്കൂരമിട്ടത്. കോസ്റ്റ ക്രൂയിസിന്റെ രണ്ടു കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത് അടുത്തതോടെ ഒരു കമ്പനിയുടെ രണ്ടു കപ്പലുകള്‍ ലോകം ചുറ്റി ഒരേസമയം തുറമുഖത്ത് അടുക്കുന്ന ചരിത്രമുഹൂര്‍ത്തത്തിനും കൊച്ചി സാക്ഷിയായി. 109 ദിവസത്തെ ലോക പര്യടനത്തിലാണ് കോസ്റ്റ ലുമിനോസ.


ചൈനീസ് വിപണിക്കു വേണ്ടി രൂപകല്‍പ്പന ചെയ്ത ആദ്യ കോസ്റ്റ കപ്പലായ വെനേസിയ ചൈനയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അറബിക്കടലിന്റെ ഓരത്ത് എത്തിയത്. കൊളംബോ, ലാംഗ്‌വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്നും 100 ഇന്ത്യന്‍ അതിഥികള്‍ വെനേസിയയില്‍ കയറും. 2700 യാത്രക്കാരും 1050 ജീവനക്കാരുമായാണ് കോസ്റ്റ ലുമിനോസയുടെ സഞ്ചാരം. 12 നിലകളിലായി 1130മുറികളുള്ള യാത്രാ കപ്പലിന് 294 മീറ്റര്‍ നീളവും 93000 ടണ്‍ ഭാരവുമുണ്ട്. ജനുവരി 6ന് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട യാത്രയില്‍ 17 രാജ്യങ്ങളാണ് കാണുക.
ഇന്നലെ കൊളംബോയില്‍നിന്ന് കൊച്ചിയിലെത്തിയ കപ്പല്‍ വൈകിട്ടോടെ ഗോവയി ലേക്ക് തിരിച്ചു. തുടര്‍ന്ന് മുംബൈയും കണ്ട് ദുബായിലേക്ക് തിരിക്കും. ഇന്നലെ രാവിലെ എത്തിയ കോസ്റ്റ വെനേസിയയുടെ ആദ്യ കൊച്ചി സന്ദര്‍ശനമാണിത്. 2019 ല്‍ നീറ്റിലിറങ്ങിയ വെനേസിയ ദുബായ് സിംഗപ്പൂര്‍ വഴിയാണ്് കൊച്ചിയിലെത്തുന്നത്. 20 നിലകളിലായി 2116 ക്യാമ്പിനുകളും 324 മീറ്റര്‍ നീളവും 135500 ടണ്‍ ഭാരവുമുണ്ട്. 5100 യാത്രക്കാരും 1200 ജീവനക്കാരുമായി കൊച്ചിയിലെത്തിയ കപ്പലിലെ യാത്രക്കാരില്‍ ഒരു സംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ ഹിയും ആഗ്രയും സന്ദര്‍ശിക്കും. ശനിയാഴ്ച പുറപ്പെടുന്ന വെനേസിയ മാലി വഴിയാണ് തിരിക്കുന്നത്. യുറോപ്യന്‍ യാത്ര കപ്പലായ മറില്ല ഡിസ്‌കവറി കൊളംബോയില്‍ നിന്ന് 2200 യാത്രക്കാരും 760 ജീവനക്കാരുമായാണ് എത്തിയിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളുമായി 11 നിലകളിലായി 915 മുറികളുള്ള കപ്പലിന് 70000 ടണ്‍ ഭാരവും 32 മീറ്റര്‍ നീളവുമുണ്ട്. ഇന്നലെ രാത്രിയോടെ എറണാകുളം മട്ടാഞ്ചേരി വാര്‍ഫില്‍ നിന്ന് മറില്ല പുറപ്പെട്ടു. കോസ്റ്റ ലുമിനോസയും വെനേസിയയും കൊച്ചിന്‍ പോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോസ്റ്റ നിയോ റിവേര ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി ഹോം പോര്‍ട്ടാക്കിയിരിക്കുകയാണ്. മൂന്നു രാത്രി വരുന്ന മാലിദ്വീപിലേക്കുള്ള യാത്രയില്‍ കോസ്റ്റ നിയോ റിവേര ഏതാണ്ട് 7000ത്തോളം ഇന്ത്യന്‍ അതിഥികള്‍ക്ക് ആതിഥ്യം നല്‍കിയെന്ന് കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധി നളിനി ഗുപ്ത പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  15 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  22 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago