ഗ്രാന്‍ഡ് മുഫ്തി നിയമനം: 'ജമാഅത്തെ റസായെ മുസ്തഫ' ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയായി മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ബറേലിയിലെ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിറക്കി. നിര്യാതനായ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തിന്റെ മകന്‍ കൂടിയായ മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ തിരഞ്ഞെടുത്തത്.
ബറേല്‍വി ശരീഫില്‍ നടന്ന ശരീഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തില്‍ മാര്‍ച്ച് 31നു തന്നെ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഏപ്രില്‍ മൂന്നിനാണു പുറത്തിറക്കുന്നത്. ഗ്രാന്‍ഡ് മുഫ്തിയെ തിരഞ്ഞെടുത്ത വിവരം അന്നുതന്നെ മുഫ്തി അസ്ജദ് റസാഖാന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരി വഹിച്ചിരുന്ന ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി, ചീഫ് ഇസ്‌ലാമിക് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നീ പദവികള്‍ ഇനിമുതല്‍ അസ്ജദ് റസാഖാന്‍ വഹിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ശരീഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തില്‍ 67 പണ്ഡിതര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ഒറ്റക്കെട്ടായി തിരഞ്ഞെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ ജാമാതാവ് സല്‍മാന്‍ ഹസ്സന്‍ ഖാനാണ് വാര്‍ത്താക്കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. ഹനഫി കര്‍മശാസ്ത്ര സരണിയില്‍ അഗാധ പാണ്ഡിത്യമുള്ള മൗലാനാ അസ്ജദ് റസാഖാന്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖനും ബറേല്‍വി മുസ്‌ലിംകളുടെ പണ്ഡിതസഭയായ ജമാഅത്തെ റസായെ മുസ്തഫയുടെ അധ്യക്ഷനുമാണ്. ബറേലിയിലെ പ്രമുഖ മതകലാലയമായ ജാമിഅത്തുര്‍ റസായുടെ മേധാവികൂടിയാണ്. നേരത്തെ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിരുന്നു. അദ്ദേഹത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
ഗ്രാന്‍ഡ് മുഫ്തിയായിരുന്ന മുഹമ്മദ് അഖ്തര്‍ റസാഖാന്‍ അസ്ഹരി 2018 ജൂലൈ 20നാണ് മരണപ്പെടുന്നത്. ബറേല്‍വി മൂവ്‌മെന്റിന്റെ സ്ഥാപകനായ മുജദ്ദിദ് അഹമ്മദ് റസാഖാന്റെ ചെറുമകനായിരുന്നു മുഹമ്മദ് അഖ്തര്‍ റസാഖാന്‍.
റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ 2014ലെ ലോകത്തെ പ്രമുഖരായ 500 മുസ്‌ലിംകളുടെ പട്ടികയില്‍ ഇടംപിടിച്ച ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പിന്‍ഗാമിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടര്‍ന്നുവരികയായിരുന്നു.
മതഗ്രന്ഥങ്ങളിലുള്ള അതീവ പ്രാവീണ്യം, അഗാധമായ അറിവ്, ജീവിത വിശുദ്ധി തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണു ഗ്രാന്‍ഡ് മുഫ്തിയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ നല്‍കിയ ഫത്‌വകളും പരിശോധിക്കും. അതോടൊപ്പം പണ്ഡിതസഭയുടെ പിന്തുണയും വേണം.
നേരത്തെ തന്നെ അസ്ജദ് റസാഖാനെ നിയമിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അറബ് മാസമായ ശഅബാനിലാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്ന പതിവെന്നതിനാല്‍ ഇതു നീണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."