തെരഞ്ഞെടുപ്പ് ബോണ്ടിന്റെ നിയമസാധുത: വിശദവാദം ഏപ്രില്‍ പത്തിന്
ന്യൂഡല്‍ഹി: തെരഞ്ഞടുപ്പ് ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ പത്തിലേക്ക് മാറ്റി.
2019 പൊതുതെരഞ്ഞടുപ്പിന്റെ പാശ്ചാത്തലത്തില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് തെരഞ്ഞടുപ്പ് ബോണ്ട് സ്‌കീം വഴി കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ഇതില്‍ ഭൂരിഭാഗവും ഭരിക്കുന്ന പാര്‍ട്ടിക്കാണ് ലഭിക്കുന്നതെന്നും ഇന്നലെ കേസ് പരിഗണിക്കവെ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ തെരഞ്ഞടുപ്പ് പ്രസംഗം നടത്തുകയാണന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മറുവാദമുന്നയിച്ചത്. തെരഞ്ഞടുപ്പ് ബോണ്ട് പദ്ധതിയ്‌ക്കെതിരേ നേരത്തെ തെരഞ്ഞടുപ്പ് കമ്മീഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞടുപ്പ് പ്രചാരണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് സുതാര്യമാക്കാനുള്ള ശ്രമങ്ങളെ പദ്ധതി ഗുരുതരമായി ബാധിച്ചേക്കുമെന്നായിരുന്നു തെരഞ്ഞടുപ്പ് കമ്മീഷന്‍ നിലപാട്. എന്‍.ജി.ഒ കോമണ്‍കോസ്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം (എ.ഡി.ആര്‍), സി.പി.എം എന്നിവരാണ് കേസിലെ ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."