ചുരം ബദല്‍റോഡ് യാഥാര്‍ഥ്യമാക്കണം: സ്വതന്ത്ര കര്‍ഷകസംഘം
പടിഞ്ഞാറത്തറ: കാലവര്‍ഷം ശക്തമായതോടെ ചുരത്തില്‍ മണ്ണിടിച്ചില്‍ പതിവായതോടെ ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ ആരായണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം കല്‍പ്പറ്റ നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
1994 സെപ്തംബര്‍ മാസത്തില്‍ ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. വയനാടിന്റെ മുഖഛായക്കു തന്നെ മാറ്റം വരുത്താനും ബദല്‍ റോഡ് പൂര്‍ത്തീകരിക്കുന്നതിലൂടെ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ കര്‍ഷകരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 18ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അന്ത്രു മണക്കോടന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. മമ്മി ഉദ്ഘാടനം ചെയ്തു. സി.കെ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എം. മുഹമ്മദലി, പി.ടി അലവിക്കുട്ടി, കാട അബ്ദുല്ല സംസാരിച്ചു. വി. സിറാജ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."