സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. ഒന്നര മണിക്കൂറിലധികമായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണ് എന്നാണ് സൂചന. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷിന് ഉന്നതതലത്തില്‍ ബന്ധങ്ങളുണ്ടെന്നാണ് വിവരം. അതേസമയം പ്രൈസ് വാട്ടര്‍കൂപ്പേഴ്സ് മുഖേനയാണ് ഇവരെ നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തളളി. ഇവര്‍ ഐടി വകുപ്പിന് കീഴിലുളള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജന്‍സി നല്‍കിയ പ്രഫഷണല്‍ റഫറന്‍സ് അനുസരിച്ചാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ഇവരെ ഐ.ടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
മുമ്പും ഇത്തരത്തില്‍ നിരവധി ഇടപാടുകള്‍ ഇവര്‍ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ഇടപാടിന് ലഭിച്ചത് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയെന്നും അറസ്റ്റിലായ സരിത്ത് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."