അപകട ഭീഷണിയിലായ മരങ്ങളുടെ കണക്കെടുത്തു
പന്തല്ലൂര്‍: പന്തല്ലൂര്‍ താലൂക്കില്‍ പാതയോരങ്ങളില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തി.
അയ്യംകൊല്ലിയിലെ അമ്മന്‍കാവില്‍ കഴിഞ്ഞദിവസം ഓട്ടോറിക്ഷക്കു മുകളിലേക്ക് മരം വീണ് അമ്മയും മകളും മരിക്കാനിടയായതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ കണക്കെടുക്കാന്‍ വനം വകുപ്പിനും റവന്യൂ വകപ്പിനും ജില്ലാ കലക്ടകര്‍ നിര്‍ദേശം നല്‍കിയിരുന്നു.ആര്‍.ഡി.ഒ മുരുകയ്യന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, റെയ്ഞ്ചര്‍ മനോഹരന്‍ എന്നിവര്‍ അയ്യം കൊല്ലി, കൊളപ്പള്ളി, അമ്പലമൂല, അത്തിച്ചാല്‍, മാങ്കോട്, ഏലമണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ പാതയോരത്ത് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തി.കണക്കെടുപ്പില്‍ കാണിച്ച മരങ്ങളുടെ വിവരം ജില്ലാ കലക്ടര്‍ക്ക് അയച്ച് കൊടുത്ത് ഉടനെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."