എ.ഐ.എഫ്.എഫിന്റെ ഇരട്ടത്താപ്പ്; മിനര്‍വ ക്ലബ് അടച്ചുപൂട്ടുന്നു
ഭുവനേശ്വര്‍: കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാംപ്യന്‍മാരായ മിനര്‍വ പഞ്ചാബ് ക്ലബ് അടച്ചുപൂട്ടുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് നിരവധി യുവ പ്രതിഭകളെ സംഭാവന ചെയ്ത മിനര്‍വ പഞ്ചാബ് ക്ലബിനാണ് താഴ് വീഴുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ അനീതികള്‍ക്ക് എതിരേ പോരാടിയ തങ്ങളെ എ.ഐ.എഫ്.എഫ് വേട്ടയാടുന്നു എന്ന കാരണത്താലാണ് മിനര്‍വ അടച്ചു പൂട്ടുന്നത് എന്ന് ഉടമ രഞ്ജിത്ത് ബജാജ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ഐ.എസ്.എല്‍ ക്ലബുകള്‍ക്ക് ഒരു നീതി, ഐ ലീഗിന് ഒരു നീതി എന്ന ആരോപണം ഉന്നയിച്ച് എ.ഐ.എഫ്.എഫിനെതിരേ ഐ ലീഗ് ക്ലബുകള്‍ രംഗത്തെത്തിയിരുന്നു. മിനര്‍വ പഞ്ചാബിന്റെ നേതൃത്വത്തിലായിരുന്നു ഐ ലീഗ് ക്ലബുകള്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്. പല തവണ എ.ഐ.എഫ് എഫിന്റെ അഴിമതികള്‍ക്ക് എതിരേയും തെറ്റായ നടപടികള്‍ക്ക് എതിരേയും രഞ്ജിത്ത് ബജാജ് നിലപാട് എടുത്തിരുന്നു. ഇപ്പോള്‍ അതിന്റെ പേരില്‍ എ.ഐ.എഫ്.എഫ് മിനര്‍വയെ വേട്ടയാടുകയാണ് എന്നാണ് ബജാജ് ആരോപിക്കുന്നത്.
എ.എഫ്.സി കപ്പില്‍ മിനര്‍വ പഞ്ചാബ് ഹോം ഗ്രൗ@ണ്ടായി തീരുമാനിച്ചിരുന്നത് ഒഡിഷയിലെ കലിംഗ സ്റ്റേഡിയമായിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ അതിന് അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ ആ അനുമതി ഇപ്പോള്‍ ഒഡിഷ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. എ.ഐ.എഫ്.എഫിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇനി ഗ്രൗണ്ട് ലഭിക്കൂ എന്ന നിലപാടും ഒഡിഷ സര്‍ക്കാര്‍ മുന്നോട്ട്‌വച്ചു. എ.ഐ.എഫ്.എഫാണ് ഹോം ഗ്രൗണ്ട് നിഷേധിക്കുന്നതിന് പിന്നില്‍ കളിച്ചതെന്നാണ് മിനര്‍വയുടെ ആരോപണം.
ഇത്തരം കാരണങ്ങളാണ് ഇപ്പോള്‍ ക്ലബ് പൂട്ടാന്‍ മിനര്‍വയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ഐ ലീഗിന് പുറമെ അണ്ട@ര്‍ 14, അണ്ട@ര്‍ 15, അ@ണ്ടര്‍ 18 ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ ടീമാണ് മിനര്‍വ പഞ്ചാബ്. എ.ഐ.എഫ്.എഫ് പൂട്ടിച്ച ഒരുപാട് ക്ലബുകളില്‍ ഒന്നായി തങ്ങളും മാറുകയാണെന്ന് രഞ്ജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."