HOME
DETAILS
MAL
സംസ്ഥാന ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മലപ്പുറത്ത്
backup
April 05 2019 | 20:04 PM
തിരുവനന്തപുരം: 24മത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മെയ് 4,5,6 തിയതികളില്‍ കാലിക്കറ്റ് യൂനിവേഴിസിറ്റി ഗ്രൗണ്ടില്‍ നടക്കും. ഇതില്‍ നിന്നാണ് മെയ് 23 മുതല്‍ 27 വരെ തെലങ്കാനയില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നത്. ജില്ലാ ടീമുകള്‍ ഈ മാസം 30 തിന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അറിയിച്ചു. 14 ജില്ലകളില്‍നിന്ന് 450 കളിക്കാരും 30 ഒഫിഷ്യല്‍സും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."