അഞ്ച് കുടുംബങ്ങൾക്ക് അരക്കോടി രൂപ; റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി സഹായ വിതരണം ഇന്ന് പാണക്കാട്ട്
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മറ്റി നടപ്പാക്കി വരുന്ന സാമൂഹ്യ സുരക്ഷപദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങൾക്കുള്ള അരക്കോടി രൂപയുടെ സഹായം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം നാല് മണിക്ക് പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥന പ്രസിഡണ്ട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ കൈമാറും.
കെ.എം.സി.സിയുടെ പ്രവർത്തന ചരിത്രത്തിൽ സുരക്ഷാ പദ്ധതി വഴി മരണപ്പെടുന്ന അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകുന്ന ആദ്യത്തെ പദ്ധതിയാണിത്. കഴിഞ്ഞ വർഷമാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിസന്ധികളും പ്രാരാബ്ദങ്ങളും നിറഞ്ഞ ജീവിത യാതാർത്ഥ്യ ങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നു പോകുന്ന പ്രവാസി അവസാനം രോഗങ്ങളും ബാധ്യതകളൂം പേറിയാണ് മടങ്ങാറുള്ളത്. ആശ്രിതർക്ക് വേണ്ടി രാപ്പകലന്യേ അധ്വാനിക്കുകയും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമെത്തിക്കു കയും ചെയ്യുന്ന പ്രവാസികളിൽ ഏറെയും യാതൊരു വിധ നീക്കിയിരിപ്പുമില്ലാത്തവരാണ്. ഒന്നും ബാക്കിയാക്കാതെ മരണപ്പെട്ട് പോകുന്ന പ്രവാസികളുടെ ഹതഭാഗ്യരായ കുടുംബത്തിന്ന് അൽപമെങ്കിലും ആശ്വാസമേകാൻ ഈ പദ്ധതി വഴി കഴിയുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."