HOME
DETAILS

ജോസും ജോസഫും

  
backup
July 07 2020 | 01:07 AM

joseph-and-jose-2020

 


കാര്യം തീരെ നിസാരം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി രണ്ട് കേരളാ കോണ്‍ഗ്രസുകളും തമ്മിലുണ്ടായ തര്‍ക്കമാണ് യു.ഡി.എഫില്‍നിന്ന് മാണി കേരളാ കോണ്‍ഗ്രസിന്റെ പുറത്താക്കലില്‍ കലാശിച്ചത്. പ്രസിഡന്റ് സ്ഥാനത്തിന്റെ അവസാനഘട്ടത്തില്‍ എട്ടു മാസം ജോസ് പക്ഷത്തിനും ആറുമാസം ജോസഫ് പക്ഷത്തിനും വീതിച്ചുനല്‍കാന്‍ യു.ഡി.എഫ് നേതൃത്വത്തില്‍തന്നെ ധാരണയുണ്ടായിരുന്നു. പക്ഷേ, ജോസ് കെ. മാണി ധാരണ മാനിക്കാന്‍ തയാറായില്ലെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന് ജോസ് കെ. മാണി പക്ഷവും. മാസങ്ങള്‍ കഴിഞ്ഞിട്ടും ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ജോസ് കെ. മാണി തയാറായില്ല. വിട്ടുവീഴ്ചയ്ക്കു പി.ജെ ജോസഫും സന്മനസ് കാണിച്ചില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാലാവധി ഇനി ഏതാണ്ട് രണ്ടു മാസം മാത്രം. പക്ഷേ, ഇതിന്റെ പേരില്‍ രണ്ടു കേരളാ കോണ്‍ഗ്രസുകളും തമ്മിലുള്ള യുദ്ധം മുറുകി. യു.ഡി.എഫ് പ്രതിസന്ധിയിലുമായി.


2019 ഏപ്രില്‍ ഒന്‍പതിനു കെ.എം മാണി അന്തരിച്ചതോടെയാണു കേരളാ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. അതു പാലാ ഉപതെരഞ്ഞെടുപ്പിനെ വരെ ബാധിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിനു കൊടുത്തത് ശക്തമായൊരു താക്കീതായിരുന്നു. യു.ഡി.എഫ് രാഷ്ട്രീയം എങ്ങോട്ടേയ്‌ക്കെന്ന ഒരു ചൂണ്ടുപലകയും അതൊരുക്കി. ഇടതു ജനാധിപത്യ മുന്നണിയിലെ എന്‍.സി.പി സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ആധികാരികമായ വിജയത്തിലൂടെ പാലാ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ ഉറച്ച തട്ടകമായിരുന്നു എക്കാലവും പാലാ. 1965 മുതല്‍ അവിടെ ജയിച്ചുപോന്നത് കെ.എം മാണി മാത്രം. മരണം വരെയും അദ്ദേഹം പാലാ നിലനിര്‍ത്തി. പാലാ മാണിയെയും പിന്താങ്ങി. മാണിയുടെ മരണത്തിനു ശേഷം ആ പിന്തുണ ഉറപ്പുവരുത്താന്‍ ജോസ് കെ. മാണിക്കായില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ജോസ് കെ. മാണിക്ക് കനത്ത തിരിച്ചടിയായി. പി.ജെ ജോസഫ് നിലപാട് കടുപ്പിച്ചു. ജോസ് കെ. മാണിയും വിട്ടുകൊടുക്കാന്‍ തയാറായില്ല. കേരളാ കോണ്‍ഗ്രസിലെ എക്കാലത്തെയും ബദ്ധവൈരികള്‍ കെ.എം മാണിയും പി.ജെ ജോസഫുമായിരുന്നുവെന്നതും ഓര്‍ക്കണം.
അടിയന്തരാവസ്ഥയ്ക്കു ശേഷം കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍ കേസിന്റെ പേരില്‍ കരുണാകരനു രാജിവയ്‌ക്കേണ്ടിവന്നു. പകരം എ.കെ ആന്റണി മുഖ്യമന്ത്രിയായി. പാലായിലെ തെരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് കെ.എം മാണി മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ പി.ജെ ജോസഫ് പകരം സ്ഥാനമേറ്റു. ആ വര്‍ഷം തന്നെ മാണിക്ക് കേസില്‍ അനുകൂല വിധി കിട്ടി. തിരികെയെത്തിയ മാണിക്കുവേണ്ടി ഒരു മടിയുംകൂടാതെ ജോസഫ് രാജിവച്ച് വഴിമാറി. കേരള രാഷ്ട്രീയത്തില്‍ പി.ജെ ജോസഫ് കാട്ടിയ ആ മാതൃകയ്ക്ക് ഇന്നും ഏറെ തിളക്കം.


കെ.എം മാണിയും പി.ജെ ജോസഫും തമ്മില്‍ ക്രമേണ അകന്നു. രണ്ടുപേരും വിപരീതധ്രുവങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടു പാര്‍ട്ടികളായി വളര്‍ന്നു. ഒരുവശത്ത് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മറുവശത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും. 1987ല്‍ ചരല്‍ക്കുന്നില്‍ നടന്ന പഠനക്യാംപിലായിരുന്നു പിളര്‍പ്പ്. കെ.എം മാണിക്കെതിരേ 'സത്യത്തിന് ഒരു അടിക്കുറിപ്പ്' എന്ന നീണ്ട ലഘുലേഖ അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആക്രമണം. യുവനേതാക്കളായിരുന്ന ഡിജോ കാപ്പന്‍, ജോസഫ് എം. പുതുശേരി, ജോര്‍ജ് സെബാസ്റ്റ്യന്‍, പി.സി ജോസഫ് തുടങ്ങിയവര്‍ ഈ നീക്കത്തിനു കരുക്കള്‍ നീക്കി. അതീവ രഹസ്യമായി കോട്ടയത്ത് അച്ചടിച്ച ലഘുലേഖ ആരുമറിയാതെ ചരല്‍ക്കുന്നില്‍ എത്തിക്കുകയായിരുന്നു. ഡിജോ കാപ്പനായിരുന്നു ഇതിന്റെ ചുമതല. കെ.എം മാണിയുടെ നേതൃശൈലിക്കെതിരേ ആഞ്ഞടിച്ച് പി.ജെ ജോസഫും കൂട്ടരും തെറ്റിപ്പിരിഞ്ഞു. അന്ന് രണ്ടു ഗ്രൂപ്പുകളായ കേരളാ കോണ്‍ഗ്രസ് 2010ലാണു വീണ്ടും ലയിച്ച് ഒന്നായത്. ഐക്യജനാധിപത്യ മുന്നണിയിലായിരുന്ന മാണി ഇടതുപക്ഷത്തായിരുന്ന ജോസഫിനെ ലയിച്ചൊന്നാകാന്‍ ക്ഷണിക്കുകയായിരുന്നു. വി.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജോസഫ് രാജിവച്ച് പാര്‍ട്ടിയെ മാണിവിഭാഗം കേരളാ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കേരളാ കോണ്‍ഗ്രസായി തന്നെ യു.ഡി.എഫില്‍നിന്ന് മത്സരിച്ചു. വെറും രണ്ടു സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് പി.ജെ ജോസഫ് കൊണ്ടുവന്ന സീറ്റിന്റെ ബലത്തിലാണെന്നു പറയാം.
ഇടതുമുന്നണിയിലായിരുന്നപ്പോഴും ഐക്യജനാധിപത്യ മുന്നണിയിലായിരുന്നപ്പോഴും പി.ജെ ജോസഫിന് അതതു മുന്നണി നേതൃത്വവുമായി പ്രശ്‌നമൊന്നുമേയുണ്ടായിരുന്നില്ല. വളരെ സൗമ്യമായി പെരുമാറുന്ന സ്വഭാവമാണു ജോസഫിനുള്ളത്. എണ്‍പതുകളില്‍ കെ. കരുണാകരന്‍ യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹവുമായി ഏറെ അടുപ്പത്തിലായിരുന്നു ജോസഫ്. ഒരു കാലയളവില്‍ യു.ഡി.എഫ് കണ്‍വീനറുമായിരുന്നു അദ്ദേഹം. കരുണാകരന്‍ വളരെ വിശ്വസ്തനായി കണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. 2010ല്‍ മാണി കേരളാ കോണ്‍ഗ്രസില്‍ ലയിച്ച് യു.ഡി.എഫിലെത്തിയപ്പോഴും ജോസഫ് മുന്നണിനേതാക്കളുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു. ഈ ബന്ധമാണ് ജോസഫിന്റെ ഒരു പ്രധാന കൈമുതല്‍. മുന്നണി രാഷ്ട്രീയത്തില്‍ പ്രധാന നീക്കങ്ങള്‍ നടത്തുമ്പോള്‍ സ്വന്തം അടിത്തറയും രാഷ്ട്രീയസൗഹൃദങ്ങളും പ്രധാനം തന്നെയാണ്. ഇതു ജോസ് കെ. മാണിക്ക് അത്രകണ്ട് വശമില്ല.


മാണിയുടെ മരണത്തിനുശേഷം ജോസഫുമായി ഒത്തുതീര്‍പ്പിനുള്ള സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ജോസ് കെ. മാണി തെല്ലും വഴങ്ങിയില്ല. അടുക്കാനാകാത്തവണ്ണം ജോസഫ് അകന്നുപോയത് ഇതുകൊണ്ടുതന്നെയാണ്. ഈ അകല്‍ച്ചയുടെ ആദ്യത്തെ ആഘാതം ജോസ് കെ. മാണിക്ക് തന്നെയായിരുന്നു. 1965 മുതല്‍ കെ.എം മാണി ഒരിക്കലും തോല്‍ക്കാതെ കൈയില്‍ വച്ചുകൊണ്ടിരുന്ന പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടത് യു.ഡി.എഫിനേറ്റ വലിയ തിരിച്ചടികൂടിയായി. എന്നിട്ടും രണ്ടു കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നു. ഒരു നീണ്ട കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മാണി-പി.ജെ പോര് ഇപ്പോള്‍ പുതിയ തലത്തിലെത്തിയിരിക്കുന്നുവെന്നു മാത്രം. ഒരുവശത്ത് പി.ജെ ജോസഫ് തുടരുമ്പോള്‍ മറുവശത്ത് മാണിയുടെ മകന്‍ ജോസ് കെ. മാണിയാണെന്നു മാത്രം. ഒരു മുന്നണിയില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നാല്‍ ഉണ്ടാകുന്ന ഫലമെന്താണെന്നു പാലാ യു.ഡി.എഫ് നേതൃത്വത്തെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവാം നേതൃത്വം ജോസ് കെ. മാണിയോട് അയവില്ലാത്ത സമീപനം സ്വീകരിച്ചത്. സമവായത്തിനുള്ള സാധ്യതകളൊക്കെയും ജോസ് കെ. മാണി തള്ളിക്കളയുകയും ചെയ്തു.


യു.ഡി.എഫ് നേതൃത്വത്തില്‍ കെ. കരുണാകരനോടൊപ്പവും 1994 മുതല്‍ ഉമ്മന്‍ചാണ്ടിയോടൊപ്പവും തോളോടുതോള്‍ ചേര്‍ന്നുനിന്ന നേതാവാണു കെ.എം മാണി. കരുണാകരനെ പുറത്താക്കാന്‍ ആന്റണിപക്ഷം വിശാലമായ നീക്കങ്ങള്‍ നടത്തി. അങ്ങനെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മറിച്ചിട്ട് പകരം എ.കെ ആന്റണി മുഖ്യമന്ത്രിയായി. എല്ലാറ്റിനും ചരടു വലിച്ചത് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. അങ്ങനെ യു.ഡി.എഫ് നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കൈപ്പിടിയിലായി. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഉമ്മന്‍ചാണ്ടിയോടൊപ്പം ഉറച്ചുനിന്നു. ഇവരായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ ആണിക്കല്ലുകള്‍. ശക്തമായിരുന്നു ഈ കൂട്ടുകെട്ട്. കരുണാകരന്റെ കാലത്തു നേരിട്ട വെല്ലുവിളികളൊന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായില്ല എന്നതും വസ്തുതയാണ്. കെ.എം മാണിയുടെ നിര്യാണത്തിനുശേഷം ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാനാവുകയും പി.ജെ ശത്രുപക്ഷത്തേക്കു നീങ്ങുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചു. പി.ജെ ജോസഫ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രധാന ഘടകമായിക്കഴിഞ്ഞു. ജോസ് കെ. മാണിക്കാവട്ടെ, കെ.എം മാണിയുടെ പദവിയിലേക്കുയരാനും കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബഹനാന്‍ എന്നിങ്ങനെ യു.ഡി.എഫിന്റെ ഉന്നതനേതാക്കളുമായി അടുത്ത സൗഹൃദമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. യു.ഡി.എഫ് നേതൃത്വം നല്‍കിയ നിര്‍ദേശങ്ങളൊന്നും അനുസരിക്കാന്‍ കൂട്ടാക്കാത്തതും ജോസ് കെ. മാണിക്ക് വിനയായി.
ഇനിയിപ്പോള്‍ ജോസ് കെ. മാണി എങ്ങോട്ട് ? സി.പി.എം സ്വീകരിക്കാന്‍ ഒരുക്കം നടത്തുന്നുണ്ട്. സി.പി.ഐ എതിര്‍ക്കുമെങ്കിലും ബി.ജെ.പിയും കേരളാ കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ ഒരുക്കമാണ്. ഇവിടെയാണ് ഒരു നേതാവ് ബുദ്ധിപൂര്‍വം തീരുമാനമെടുക്കേണ്ടത്. ഇതുപോലൊരു സാഹചര്യത്തില്‍ കെ.എം മാണി വലിയ തീരുമാനങ്ങളെടുക്കുമായിരുന്നു. മാണിയുടെ ബുദ്ധിയും ശക്തിയും കൗശലവും മിടുക്കും ജോസ് കെ. മാണിക്കുണ്ടോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago