ഇളനീരിന് കൊല്ലുംവില
കണ്ണൂര്‍: നമ്മുടെ നാട്ടില്‍സുലഭമായ ഇളനീരിന് വിപണിയില്‍ കൊല്ലുംവില. തേങ്ങയെക്കാള്‍ വിലയാണ് ഇളനീരിനുള്ളത്. വേനല്‍ചൂട് കടുത്തതോടെ ബോട്ടില്‍പാനിയങ്ങളൊഴിവാക്കി ഭൂരിഭാഗമാളുകളും ഇളനീരിനെ ആശ്രയിക്കുകയാണ്.
എന്നാല്‍ ഇതുമുതലാക്കി വിലകുത്തനെ കൂട്ടിയിരിക്കുകയാണ് വ്യാപാരികള്‍.കണ്ണൂര്‍ നഗരത്തില്‍ 35 രൂപയാണ് ഒരു ഇളനീരിന് വാങ്ങുന്നത്. നേരത്തെ അതു 20 രൂപയായിരുന്നു.പിന്നീട് അഞ്ചുകൂട്ടി. ഇപ്പോള്‍ ഒറ്റയടിക്കു പത്തുരൂപ കൂട്ടിയിരിക്കുകയാണ്.
കണ്ണൂര്‍ നഗരത്തിലേക്ക് പാലക്കാട്, ബംഗളുരു, മൈസുരു എന്നിവടങ്ങളില്‍ നിന്നാണ് ഇളനീരെത്തുന്നത്.തേങ്ങയെക്കാള്‍ വിലകിട്ടുമ്പോഴും ജില്ലയില്‍ ഇളനീര്‍ ഉത്പാദനം നടക്കുന്നില്ല. നാടന്‍ തെങ്ങുകളില്‍ നിന്നുള്ള തേങ്ങുകളുടെ കരിക്കില്‍ വെള്ളത്തിന് രുചികുറവാണ്. കായ്ഫലവും കുറയും. ഇതാണ് ഇതരസംസ്ഥാനങ്ങളെ ഇളനീരിനായി ആശ്രയിക്കാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്.
ചൂട് അസഹ്യമായതോടെ മറ്റു ശീതളപാനിയങ്ങള്‍ക്കും വിലകൂട്ടിയിട്ടുണ്ട്. മോര്(പത്ത്) ലൈംസോഡ(12) വിവിധതരം ജൂസുകള്‍, ഷെയ്ക്ക് എന്നിവയ്ക്കാണ് കുത്തനെ വിലകൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."