HOME
DETAILS
MAL
വാര്‍ത്ത മുക്കി; മാധ്യമങ്ങള്‍ക്ക് പിഴ
backup
April 23 2017 | 20:04 PM
ക്വിറ്റോ: പൊതുജന താല്‍പ്പര്യമുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതിന് ഏഴ് മാധ്യമങ്ങള്ക്കെതിരേ ഇക്വഡോര്‍ സര്‍ക്കാര്‍ പിഴ ചുമത്തി. എല്‍ കൊമേഴ്സിയോ, ലാ ഹോറ, എക്സ്പ്രെസോ, എല്‍ യൂനിവേഴ്സോ എന്നീ പത്രങ്ങള്‍ക്കും ടെലിവിസെന്ട്രോ, ടെലിമസോണാസ്, എക്വാവിസ എന്നീ ചാനലുകള്‍ക്കുമെതിരേയാണ് നടപടി. ചില മാധ്യമങ്ങള്‍ വാര്‍ത്ത സെന്‍സര്‍ ചെയ്ത് നല്‍കിയതിനും നോട്ടിസ് അയച്ചു. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥിയും രാഷ്ട്രീയ നേതാവുമായ ഗ്വില്ലെര്‍മോ ലാസോയ്ക്കെതിരേയുള്ള വാര്‍ത്ത മുക്കിയെന്നാണ് പരാതി. സൂപ്പര്കോം എന്നറിയപ്പെടുന്ന മാധ്യമ നിരീക്ഷണ സമിതിയാണ് പിഴ ചുമത്തിയത്. 10 മാധ്യമ പ്രവര്‍ത്തകരുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ 3,750 ഡോളറാണ് പിഴ. മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയാണ് നടപടിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."