മലേഷ്യ ഓപ്പണ്‍: ശ്രീകാന്ത് പുറത്ത്
ക്വാലാലംപുര്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍നിന്ന് കെ. ശ്രീകാന്ത് പുറത്തായി. ചൈനയുടെ ഒളിംപിക്‌സ് ചാംപ്യന്‍ ചെന്‍ ലോങ്ങിനോട് 18-21, 19-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ എതിരാളിയേക്കാള്‍ ഏറെ മുന്നിലായിരുന്ന ശ്രീകാന്ത് അവസാന പോയിന്റുകളില്‍ അനാവശ്യ പിഴവുകള്‍ വരുത്തി തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. ആദ്യ സെറ്റില്‍ ശ്രീകാന്ത് 16-11 എന്ന സ്‌കോറില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, പിന്നില്‍നിന്ന് തിരിച്ചടിച്ച ചെന്‍ ലോങ് 21-18ന് സെറ്റ് സ്വന്തമാക്കി. രണ്ട@ാം സെറ്റില്‍ ശ്രീകാന്ത് 7-11ന് പിറകിലായിരുന്നെങ്കിലും 19-19 എന്ന നിലയില്‍ എതിരാളിയെ സമനിലയില്‍ പിടിച്ചു. 21-19ന് ര@ണ്ടാം സെറ്റും ചൈനീസ് താരം സ്വന്തമാക്കിയതോടെ ശ്രീകാന്തിന് സീസണിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനലിലും അടിതെറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് 18-21, 19-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."