ക്ഷേത്രം ഭാരവാഹികളുടെ കൂട്ടായ്മ
ചെറുപുഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര പ്രദേശത്തെ ക്ഷേത്രങ്ങളുടെ കൂട്ടായ്മ പുളിങ്ങോം ശങ്കരനാരായണ ധര്‍മ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. തറവാട് ട്രസറ്റ് യോഗം പ്രസിഡന്റ് കുടിയില്‍ കൃഷ്ണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുടെ ഏകീകരണത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള കൂട്ടായ്മയില്‍ 50ഓളം ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍ സംബന്ധിച്ചു. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന അനാഥര്‍, വയോധികര്‍ എന്നിവരെ സഹായിക്കുക, ആതുരസേവന സൗകര്യങ്ങള്‍ ഒരുക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നിവയും കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി വത്സന് വൈദ്യര്, വൈസ് പ്രസിഡന്റ് ടി.വി വിജയന്, ട്രഷറര്‍ എന്‍.കെ സാലു, ജോ. സെക്രട്ടറി കെ.വി വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."